തൃശൂര്‍: ഓണം എത്തിയാതോടെ , വഴിയോരങ്ങളെല്ലാം നിറമാര്‍ന്ന പൂക്കള്‍കൊണ്ട് നിറഞ്ഞു, പൂക്കച്ചവടക്കാരെ കൊണ്ട് സാധാരണകാര്‍ക്ക് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരിക്കുകയാണ്. ഈ സമയങ്ങളില്‍ പൂക്കളം ഒരുക്കാനായി പൂവ് അന്വേഷിച്ചു നടക്കുന്നവരാണ് നാം എല്ലാം. മാത്രമല്ല, അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഈ പൂക്കള്‍ക്ക് വലിയ വിലയുമാണ്.
ഓണക്കാലമായാല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കും സമൃദ്ധി തന്നെയാണ്. പൂ കൃഷിചെയ്ത് വലിയ സാമ്പത്തിക നേട്ടമാണ് അവര്‍ കരസ്ഥമാക്കുന്നത്. ഓണം കണക്കാക്കി മറ്റ് സംസ്ഥാനങ്ങളില്‍ പൂകൃഷിയ്ക്കായി മുന്നൊരുക്കം നേരത്തെ തുടങ്ങും. നാട് കടന്നെത്തുന്ന മറുനാടന്‍ പൂക്കള്‍ക്ക് എന്ത് വില നല്‍കാനും മലയാളികള്‍ തയ്യാറാണ്.
എന്നാല്‍ ഇതിനു മാറ്റം വരുത്തി ഇക്കുറി നാട്ടുകാര്‍ക്ക് ആവശ്യമുള്ള പൂക്കള്‍ സ്വന്തമായി കൃഷി ചെയ്യുകയെന്ന ആശയവുമായാണ് അരിമ്പൂരിലെ ട്വന്റി ഫ്രണ്ട്സ് എന്ന ക്ലബ്ബ് രംഗത്തിറങ്ങിയത്. അറുപത് ദിവസത്തെ അധ്വാനത്തിലൂടെ തരിശുകിടന്ന ഇരുപത് സെന്റ് ഭൂമിയില്‍ ഓണദിവസങ്ങളിലേക്കുള്ള പൂക്കള്‍ വിരിഞ്ഞു. പതിനയ്യായിരം രൂപ ചെലവുള്ള ഈ സംരഭത്തില്‍ കാശിന് വില്‍ക്കാനല്ല ഇവരുടെ പദ്ധതി. പ്രദേശത്തെ വീടുകളില്‍ സൗജന്യമായി പൂക്കള്‍ വിതരണം ചെയ്യാനൊരുങ്ങുകയാണ് അരിമ്പൂരിലെ ട്വന്റി ഫ്രണ്ട്സ്. മാത്രമല്ല വരും വര്‍ഷങ്ങളിലും പൂകൃഷി വ്യാപിപ്പിക്കാനാണ് ഇവരുടെ പദ്ധതി.
Post Your Comments