ന്യൂഡല്‍ഹി: എഫ് 16 വിമാനങ്ങള്‍ ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്യാനൊരുങ്ങി യുഎസ് കമ്പനി. പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഇതോടെ കരുത്തുകൂടുകയാണ്. എഫ്-16 വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്ലാന്റ് ഇന്ത്യയില്‍ ആരംഭിച്ചാല്‍ കയറ്റുമതി ചെയ്യാന്‍ ഒരുക്കമാണെന്നാണ് യുഎസ് അറിയിച്ചത്.
ഒറ്റ എന്‍ജിനുള്ള 100 യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള പ്ലാന്റ് ഇന്ത്യയില്‍ ആരംഭിക്കാന്‍ അമേരിക്കന്‍ കമ്പനിക്കു പുറമെ സ്വീഡല്‍ വിമാനകമ്പനിയായ സാബും സന്നദ്ധത അറിയിച്ചിട്ടുണ്ട്. യുഎസിലേക്ക് മാത്രമല്ല മറ്റ് സ്ഥലങ്ങളിലേക്ക് കയറ്റുമതി വ്യാപിപ്പിക്കാനും സാധിക്കും.
ടെക്‌സസ്, ഫോര്‍ട്ട്വര്‍ത്ത് എന്നിവിടങ്ങളിലാണ് നിലവില്‍ ലോക്ക്ഹീഡിന് പ്ലന്റുകള്‍ ഉള്ളത്. ഇത് കാലിഫോര്‍ണിയയിലെ ഗ്രീന്‍വില്ലയിലേക്ക് മാറ്റാനാണ് കമ്പനി ഒരുങ്ങുന്നത്.
Post Your Comments