Latest NewsKeralaNews

സ്വാശ്രയ മാനേജുമെന്റുകളെ പൊതുസമൂഹം ഭ്രഷ്ട് കല്‍പ്പിക്കണമെന്ന് കെ സുരേന്ദ്രന്‍

കണ്ണൂര്‍: കേരള സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കെതിരെ പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സ്വാശ്രയ മാനേജുമെന്റുകളെ പൊതുസമൂഹം ഭ്രഷ്ട് കല്‍പ്പിച്ച് മാറ്റിനിര്‍ത്തണമെന്ന് സുരേന്ദ്രന്‍ പറയുന്നു. സ്വാശ്രയ മാനേജ്‌മെന്റുകള്‍ ചോരയില്ലാത്ത നികൃഷ്ടവര്‍ഗ്ഗമാണെന്ന് സുരേന്ദ്രന്‍ പറയുന്നു.

സര്‍ക്കാര്‍ മനപ്പൂര്‍വം ഇവര്‍ക്കുവേണ്ടി എല്ലാ കോടതികളിലും തോറ്റു കൊടുക്കുകയാണെന്നും സുരേന്ദ്രന്‍ പറയുന്നു. ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം വായിക്കാം..

സത്യത്തില്‍ ഈ സ്വാശ്രയമാനേജുമെന്റുകളെ പൊതുസമൂഹം ഭ്രഷ്ടു കല്‍പ്പിച്ചു മാററി നിര്‍ത്തുകയാണ് വേണ്ടത്. കണ്ണില്‍ ചോരയില്ലാത്ത നികൃഷ്ടവര്‍ഗ്ഗമാണിവര്‍. സര്‍ക്കാര്‍ മനപ്പൂര്‍വം ഇവര്‍ക്കുവേണ്ടി എല്ലാ കോടതികളിലും തോററു കൊടുക്കുകയാണ്. ന്യായാധിപന്‍മാരും മനുഷ്യത്വം തൊട്ടുതീണ്ടിയില്ലാത്ത വിധികളാണ് പുറപ്പെടുവിക്കുന്നത്.സര്‍ക്കാര്‍ വെറുതെ വാചകമടിക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്യാരണ്ടി നില്‍ക്കാന്‍ തയ്യാറാവണം. രാഷ്ട്രീയനേതാക്കള്‍ സ്വാശ്രയ മുതലാളിമാരുടെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്നും ഇത്തരക്കാരുമായി ഒരു തരത്തിലും സഹകരിക്കില്ലെന്നും പരസ്യനിലപാട് സ്വീകരിക്കണം.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button