കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ആരോഗ്യ രംഗത്ത് പുതിയ നിയമം പാസാക്കി കുവൈറ്റ് ആരോഗ്യമന്ത്രാലയം . ആശുപത്രികളില്‍ ജീവനക്കാര്‍ ആക്രമിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്കു ശിക്ഷ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ജമാല്‍ അല്‍ ഹര്‍ബി പ്രസ്താവിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് കുവൈറ്റ് മെഡിക്കല്‍ അസോസിയേഷന് സമര്‍പ്പിച്ച നിര്‍ദേശങ്ങളെ മന്ത്രാലയം ശക്തമായി പിന്തുണയ്ക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അസോസിയേഷന്റെ നിര്‍ദേശങ്ങള്‍ പാര്‍ലമെന്റിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ടെക്നീഷ്യന്മാര്, ഭരണനിര്‍വഹണ വിഭാഗം ജീവനക്കാര്‍ എന്നിവരുടെ അഭിമാനം വകുപ്പുമന്ത്രിയുടെയും മന്ത്രാലയത്തിന്റെയും അഭിമാനമായി തന്നെയാകും പരിഗണിക്കുക. മന്ത്രാലയവുമായി ബന്ധപ്പെട്ട ആര്‍ക്കെതിരെയും എന്തെങ്കിലും അതിക്രമം നടന്നാല്‍ മന്ത്രാലയം അതിവേഗം പ്രതികരിക്കും. രാജ്യത്തിന്റെ മാനുഷിക മുഖം പ്രതിഫലിപ്പിക്കുന്നവരാണ് ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ എന്ന പരിഗണന എന്നുമുണ്ടായിരിക്കും.
ജീവനക്കാര്‍ക്കെതിരെ ഈയിടെയുണ്ടായ അതിക്രമം പുതിയ അനുഭവമാണ്. കുവൈത്ത് സമൂഹത്തിന്റെ സ്വഭാവത്തിന് നിരക്കാത്ത സംഭവമാണ് അതെന്നും ഡോ. ജമാല്‍ അല്‍ ഹര്‍ബി പറഞ്ഞു. ഡോക്ടര്‍മാരുടെയും ആരോഗ്യമേഖലയിലെ ഇതര ജീവനക്കാരുടെയും സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കും. അതോടൊപ്പം രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാര്‍ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments