
വൈക്കം: മതം മാറി വിവാഹം കഴിച്ച അഖില എന്ന ഹാദിയയുടെ വീടിന് മുന്നിൽ പ്രതിഷേധം. ഹാദിയയെ കടത്തിക്കൊണ്ടുപോകുമെന്നു ഭീഷണിപ്പെടുത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അഖിലയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ തങ്ങൾ ഹാദിയയ്‌ക്കു കുറച്ചു ബുക്കുകളും വസ്ത്രങ്ങളും കൊണ്ടാണ് ഹാദിയയെ കാണാൻ വന്നത്. ഹാദിയയുടെ പിതാവ് കാണാൻ സമ്മതിച്ചില്ലെന്നും അവിടെ ചെന്നവർ പറയുന്നു.

ഹാദിയ അനുഭവിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ഇവർ അവകാശപ്പെടുന്നത്. കോടതിയുടെ പരിഗണനയിലുള്ള ഈ കേസിൽ ഇപ്രകാരം പ്രവർത്തിക്കുന്നത് തെറ്റാണെന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഇവിടെ അഞ്ചു സ്ത്രീകൾ എത്തിയതെന്നാണ് റിപ്പോർട്ട്. ഇവരുടെ കൂടെ ഒരു ചാനല്‍ പ്രവര്‍ത്തകരും ഉണ്ടായിരുന്നു.

Post Your Comments