Latest NewsIndiaNews

വീണ്ടും കൂട്ടമരണം :പൊലിഞ്ഞത് 42 കുരുന്നുജീവനുകൾ

ഉത്തർപ്രദേശിലെ ബാബാ രാഘവ് ദാസ് മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ കൂട്ടമരണം തുടരുന്നു. 42 കുരുന്നുകൾ കൂടി പൊലിഞ്ഞതോടെ ഇതുവരെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം അറുപതിലെത്തി. മസ്തിഷ്ക വീക്കത്തെ തുടർന്നാണ് ഏഴു കുട്ടികൾ മരിച്ചതെങ്കിൽ ബാക്കി കുട്ടികളുടെ മരണകാരണം വെളിവായിട്ടില്ല.

ഈ മാസമാദ്യം ഓക്സിജൻ വിതരണം തടസ്സപ്പെട്ട് കുട്ടികളടക്കം 71 പേർ മരിച്ചതോടെയാണു ബിആർഡി ആശുപത്രി വാർത്തകളിൽ നിറഞ്ഞത്. തുടർന്നു മുൻപ്രിൻസിപ്പൽ രാജീവ് മിശ്രയേയും അദ്ദേഹത്തിന്റെ ഭാര്യയേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവിടെ കനത്ത മഴയും മറ്റ് പ്രശ്നങ്ങളും തുടരുന്നതിനാൽ ഇനിയും മരണങ്ങളുണ്ടാകുന്നതിനുള്ള സാധ്യതയുള്ളതിനാൽ കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും നിയമിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button