Latest NewsNewsGulf

കേരളത്തിലെ ടാലന്റ് ഷോയിൽ യുഎഇക്ക് വേണ്ടി മത്സരിക്കുന്നത് മലയാളി ബാലിക

ദുബായ്: കേരളത്തിലെ ടാലന്റ് ഷോയിൽ യുഎഇക്ക് വേണ്ടി മത്സരിക്കുന്നത് മലയാളി ബാലിക. ഫാഷൻ റൺവേ ഇന്റർനാഷനൽ ലോകത്തെങ്ങുമുള്ള കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന രണ്ടാമത് ജൂനിയർ മോ‍ഡൽ ഇന്റർനാഷനൽ 2017ന്റെ സെപ്തംബർ 16ന് കൊച്ചിയിൽ നടക്കുന്ന ഫൈനലിലാണ് കാഞ്ഞങ്ങാട് സ്വദേശി രതീഷൻ–വിജയലക്ഷ്മി രതീഷൻ ദമ്പതികളുടെ മകൾ സംരീൻ പങ്കെടുക്കുന്നത്.

ദുബായിൽ നടന്ന പ്രാഥമിക റൗണ്ടിൽ ഒട്ടേറെ കുട്ടികളിൽ നിന്നാണ് സംരീനെ യുഎഇക്ക് വേണ്ടി തിരഞ്ഞെടുത്തത്. ദുബായ് ജെംസ് ഔവർ ഒാൺ ഇംഗ്ലീഷ് ഹൈസ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഇൗ കൊച്ചുമിടുക്കി ടുത്തിടെ കൊച്ചിയിൽ നടന്ന മുതിർന്നവരുടെ ഫാഷൻ ഷോയിലെ പ്രദർശനത്തിൽ പങ്കെടുത്ത് ശ്രദ്ധാകേന്ദ്രമായിരുന്നു. മാതാവ് വിജയലക്ഷ്മി രതീഷൻ മോഡലും അഭിനേത്രിയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button