KeralaLatest NewsNews

സ്വാശ്രയ മെഡിക്കൽ മാനേജ്മെന്‍റുകളുമായി സർക്കാർ ഒത്തുകളിച്ചു; പ്രതിപക്ഷ നേതാവ്

കോഴിക്കോട്: സ്വാശ്രയ മെഡിക്കൽ മാനേജ്മെന്‍റുകളും സര്‍ക്കാരും ഒത്തുകളിച്ചുവെന്ന വാദവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സ്വാശ്രയ മാനേജ്മെന്‍റുകൾക്ക് അമിതമായ ഫീസ്‌ ഈടാക്കാനുള്ള അവസരം സർക്കാർ സൃഷ്ടിച്ചുവെന്നും വിദ്യാർഥികളെ കൊള്ളയടിക്കുന്നതിനായി വലിയ തോതിലുള്ള ഗൂഢാലോചന നടന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

കേസിലെ സുപ്രീം കോടതി വിധി സംബന്ധിച്ച് സർക്കാർ ഉടൻ പുനഃപരിശോധനാ ഹർജി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button