കണ്ണൂര്‍: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ.എം നേതാവ് പി. ജയരാജന്. കേരളത്തിൽ അമിത്ഷായുടെ പര്യടനം നടത്തുന്നത് ഇവിടെ കുഴപ്പങ്ങളുണ്ടാക്കാനാണെന്ന് ജയരാജൻ ആരോപിച്ചു.’എല്ലാവര്ക്കും ജീവിക്കണം’ എന്നാണ് അവരുടെ ജാഥയുടെ മുദ്രാവാക്യം. എങ്കില്‍ ബി.ജെ.പി ആദ്യം ജാഥ നടത്തേണ്ടത് യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശിലേക്കും മധ്യപ്രദേശിലേക്കും ഹരിയാനയിലേക്കുമാണ്.
പ്രാണവായു ലഭിക്കാതെ എഴുപതിലധികം കുഞ്ഞുങ്ങള്‍ പിടഞ്ഞുവീണു മരിച്ചത് ഉത്തര്‍പ്രദേശിലാണ്. അവിടേക്കാണ് ആദ്യം അമിത്ഷാ യാത്ര പോകേണ്ടത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥയും ക്രമസമാധാന പ്രശ്നങ്ങളും ഉള്ളത്. പിണറായി വിജയന് നയിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളുടെയാകെ പിന്തുണ നേടി മുന്നോട്ടുപോകുന്നതു കാണുമ്പോഴുള്ള അസഹിഷ്ണുതയാണു സംഘപരിവാര്‍ കാണിക്കുന്നതെന്നും ജയരാജന് പറഞ്ഞു.
Post Your Comments