ഓണസദ്യ വിളമ്പുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക ;
ഒരു ചെറിയ നാക്കില, തുമ്പ് പടിഞ്ഞാറായി വച്ച് അതില്‍ ചോറും കറികളും കുറേശ്ശെ വിളമ്പുന്നത് ഗണപതിക്കാണെന്നാണ് സങ്കല്‍പ്പം. കിഴക്കോട്ട് തിരിയിട്ടു കൊളുത്തിയ നിലവിളക്കും കിണ്ടിയില്‍ വെള്ളവും സമീപം വെച്ച ശേഷം സദ്യ തുടങ്ങാം. ചില സ്ഥലങ്ങളില്‍ ഇതേ പോലെ ഒരു അടച്ച മുറിയില്‍ പിതൃക്കളെ സങ്കല്‍പ്പിച്ച് ചോറു വയ്ക്കാറുണ്ട്. ഈ ചോറ് പിന്നീട് ആര്‍ക്കെങ്കിലും കൊടുക്കാവുന്നതാണ്.
ഓരോ ക്രമങ്ങളാണ് സദ്യ വിളമ്പുന്നതിനായി ഓരോ സ്ഥലങ്ങളിലും ഉള്ളത്. ഈശ്വര സ്മരണയ്ക്കു ശേഷമേ ഭക്ഷണം കഴിക്കാവൂ എന്നാണ് അറിവുളളവര്‍ പറയുന്നു. അതിനാൽ ഒരു അനുഷ്ഠാനമെന്ന രീതിയിലെങ്കിലും ഈശ്വര സ്മരണ അത്യാവശ്യമാണ്.
Post Your Comments