കോഴിക്കോട്: ആളുകള്‍ തമ്മിലുള്ള അകല്‍ച്ചക്ക് കാരണം തൊലിപ്പുറത്തുള്ള വിശ്വാസമാണെന്നു മന്ത്രി ഡോ. കെ.ടി. ജലീല്‍ അഭിപ്രായപ്പെട്ടു. യഥാര്‍ഥ വിശ്വാസികള്‍ പഴയ തലമുറക്കാരായിരുന്നു. അവർ മത നിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചു. സാമൂഹിക സുരക്ഷ മിഷനും കോഴിക്കോട് കോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിച്ച വയോജന ഒാണാഘോഷം ഉദ്ഘാടനം ചെയ്യതു സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ന് ഏത് വിശ്വാസമാണെന്ന് തന്റെത് എന്ന് പലര്‍ക്കും നെറ്റിയില്‍ ഒട്ടിച്ചുവെക്കണമെന്നു മന്ത്രി പറഞ്ഞു.
ബാല്യവും യൗവ്വനവും പോലെയുള്ള ഒരു ജീവിത അവസ്ഥയാണ് വാര്‍ധക്യവും. ഇന്ന് നമ്മളനുഭവിക്കുന്ന പല സുഖസൗര്യങ്ങള്‍ക്ക് പിന്നിലും മുന്‍തലമുറയുടെ ത്യാഗമുണ്ട് എന്ന് എല്ലാവരും ഒാര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments