Latest NewsKeralaNews

മണിക്കൂറുകള്‍ മന്ത്രിയെ കാത്തിരുന്ന വയോജനങ്ങള്‍ തളര്‍ന്നുവീണു

ആരോഗ്യ മന്ത്രി കെ.കെ. ശൈലജയെ കാത്തിരുന്ന് വയോജനങ്ങള്‍ തളര്‍ന്നു വീണു. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷ പരിപാടിയിലാണ് നാടീകയ രംഗങ്ങള്‍ അരേങ്ങറിയത്. സാമൂഹിക സുരക്ഷാ മിഷന്‍ സംഘടിപ്പിച്ച ഓണപരിപാടിയിലാണ് മന്ത്രി വൈകി വന്നത്. മൂന്നു മണിക്കൂറിലധികമാണ് മന്ത്രി വൈകിയത്. ഉച്ചയ്ക്കു ഭക്ഷണത്തിനു മുമ്പ് എത്താമെന്നു മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. മന്ത്രി കെ.കെ. ശൈലജയെ കാത്ത് നിന്ന വയോജനങ്ങള്‍ക്ക് സദ്യ നല്‍കാന്‍ അധികൃതര്‍ തയാറയില്ല. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. രോഗം അലട്ടുന്ന വയോജനങ്ങളില്‍ കടുത്ത ആരോഗ്യ പ്രശ്‌നമാണ് ഈ കാത്തിരിപ്പ് സൃഷ്ടിച്ചത്. വിശന്നുപൊരിഞ്ഞിരിക്കുന്നവരുടെ അവസ്ഥയും അസ്വസ്ഥതയും തിരിച്ചറിഞ്ഞിട്ടും സംഘാടകര്‍ ആരും ഭക്ഷണത്തെപ്പറ്റി ഒന്നും പറഞ്ഞില്ല. ഇതിനെ തുടര്‍ന്നു പലരും തളര്‍ന്നു വീണു.

14 തരം കറിയും പായസവുമൊന്നും വേണ്ട, ക്ഷീണമകറ്റാന്‍ ഇത്തിരി ചോറെങ്കിലും കിട്ടിയാല്‍ മതിയെന്നായിരുന്നു സദ്യയ്‌ക്കെത്തിയ പലരും ആഗ്രഹം പ്രകടിപ്പിച്ചത്. ഒടുവില്‍ മന്ത്രിയെത്തിയത് ഉച്ചയ്ക്കുശേഷം മൂന്നിന്. അപ്പോഴേക്കും പ്രാദേശിക നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് അധികൃതര്‍ ഭക്ഷണ വിതരണം ആരംഭിച്ചിരുന്നു. വയോജന നയം വാഗ്ദാനം ചെയ്യുന്ന സര്‍ക്കാരില്‍ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം വീഴ്ചകള്‍ അംഗീകരിക്കാനാവില്ലെന്നു പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button