വയനാട്: ബലാത്സംഗ കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം സിങിന്റെ കേരളത്തിലെ സഹായി കോഴിക്കോട് സ്വദേശിയാണെന്ന് കണ്ടെത്തി.
വയനാട്ടിലെ ഭൂമി ഇടപാടുകളിലെല്ലാം സഹായിയായി പ്രവര്‍ത്തിച്ചത് കോഴിക്കോടുകാരനാണ്.
കോഴിക്കോട്ട് ഗുര്‍മീതിന്റെ സത്സംഗത്തില്‍ പങ്കെടുത്ത കോഴിക്കോട് സ്വദേശിയായ ഒരാളാണ് ദ്വിഭാഷിയായി ഇടപാടുകള്‍ സംസാരിച്ചത്. ഇയാള്‍ തന്നെയാണ് ഈ ഭൂമിയുടെ നോട്ടക്കാരനും.
ഇദ്ദേഹമാണ് വൈത്തിരി പഞ്ചായത്തിലെ 40 ഏക്കറിലെ ഭൂമി ഇടപാടിനായി കേരളത്തില്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ ദര്‍ശന്‍ സിങ് എന്നയാളാണ് ട്രസ്റ്റിനു വേണ്ടി ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് വൈത്തിരി സബ് രജിസ്റ്റ്രാര്‍ ഓഫീസിലെത്തിയത്. ഭൂമി വാങ്ങിയ ശേഷം ഈട്ടിമരം മുറിച്ചതിന് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ വനംവകുപ്പ് എടുത്ത കേസ് പിന്നീട് നിലനില്‍ക്കാതെ വന്നതിലും ദുരൂഹതയുണ്ട്. കേസെടുത്ത സമയത്ത് ന്യൂഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പലരും കേസിന്റെ കാര്യത്തില്‍ ഇടപെട്ടിരുന്നതായും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
വയനാട്ടിലെ പല തോട്ടം ഭൂമികളും പട്ടയപ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ ഗുര്‍മീതിന്റെ ഭൂമി രേഖകളിലെല്ലാം കൃത്യമായതില്‍ സംശയമുണ്ട്. കല്‍പറ്റ വൈത്തിരി പഞ്ചായത്തില്‍ ഗുര്‍മീത് റാം റഹിം സിങ് വാങ്ങിയ നാല്‍പത് ഏക്കര്‍ ഭൂമിയുടെ ഇടപാടുകള്‍ നടന്നത് അതിവേഗത്തിലാണ്.
ഗുര്‍മീതിന്റെ വയനാട് സന്ദര്‍ശനത്തിനു മുന്‍പ് റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ദേര ട്രസ്റ്റില്‍ നിന്നു നിര്‍ദേശമുണ്ടായിരുന്നു. സാധാരണരീതിയില്‍ മാസങ്ങളെടുക്കേണ്ട പല നടപടിക്രമങ്ങളും ഗുര്‍മീതിന്റെ ഭൂമിയുടെ കാര്യത്തില്‍ എളുപ്പത്തില്‍ നടന്നു. ഭൂമി വീണ്ടും സര്‍വേ നടത്തിയതടക്കം. വനഭൂമിയും അരുവികളുമെല്ലാം അതിര്‍ത്തിപങ്കുവയ്ക്കുന്ന ഭൂമിയാണെങ്കിലും റജിസ്‌ട്രേഷനാകുമ്പോഴേക്കും രേഖകളെല്ലാം കൃത്യമാക്കി. 2012 നവംബറിലാണ് രജിസ്റ്റര്‍ ചെയ്തത്. ട്രസ്റ്റിനു വേണ്ടി ദര്‍ശന്‍ സിങ് എന്നയാളാണ് ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് വൈത്തിരി സബ് രജിസ്റ്റ്രാര്‍ ഓഫിസിലെത്തിയത്.
കോഴിക്കോട്ട് ഗുര്‍മീതിന്റെ സത്സംഗത്തില്‍ പങ്കെടുത്ത കോഴിക്കോട് സ്വദേശിയായ ഒരാളാണ് ദ്വിഭാഷിയായി ഇടപാടുകള്‍ സംസാരിച്ചത്. ഇയാള്‍ തന്നെയാണ് ഈ ഭൂമിയുടെ നോട്ടക്കാരനും. വൈത്തിരി പഞ്ചായത്ത് ഈ ഭൂമിയിലെ നിര്‍മ്മാണത്തിന് അപേക്ഷിച്ചയുടന്‍ അനുമതി കൊടുത്തതും വിവാദമായിരുന്നു. അതോടെ നിര്‍മ്മാണത്തിനു ശ്രമം തുടങ്ങിയപ്പോള്‍ത്തന്നെ എതിര്‍പ്പുയര്‍ന്നതോടെ അനുമതി റദ്ദാക്കി പഞ്ചായത്ത് തടിയൂരി.
Post Your Comments