ദുബായ് : ദുബായില്‍ ഗതാഗതമേഖലയില്‍ വിപുലമായ ആര്‍ടിഎ ഏര്‍പ്പെടുത്തി. ബലിപെരുന്നാള്‍ പ്രമാണിച്ചാണ് മെട്രോ, ബസ് ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങളുടെയും സേവനകേന്ദ്രങ്ങളുടെയും സമയം ആര്‍ടിഎ പുനഃക്രമീകരിച്ചത്. സേവനകേന്ദ്രങ്ങള്‍ക്കു വ്യാഴാഴ്ച മുതല്‍ അവധിയായിരിക്കും.
തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിക്കും. ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഒഴികെയുള്ള എല്ലാ പെയ്ഡ്പാര്ക്കിങ് സോണുകളിലും ഈ ദിവസങ്ങളില്‍ സൗജന്യ പാര്‍ക്കിങ് അനുവദിക്കും. തിങ്കളാഴ്ച മുതല്‍ ഫീസ് ഈടാക്കുമെന്നും കോര്‍പറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോര്‍ട് സര്‍വീസസ് സിഇഒ: യൂസഫ് അല്‍ റിധ അറിയിച്ചു.
മെട്രോ സര്‍വീസ്
റെഡ്ലൈന്‍ സ്റ്റേഷനുകള്‍ വ്യാഴാഴ്ച പുലര്‍ച്ചെ 5.30 മുതല്‍ പിറ്റേന്നു പുലര്‍ച്ചെ 2.00 വരെ പ്രവര്‍ത്തിക്കും. വെള്ളി രാവിലെ 10.00 മുതല്‍ പിറ്റേന്നു പുലര്‍ച്ചെ 2.00 വരെയും. ശനി പുലര്‍ച്ചെ 5.50 മുതല്‍ പിറ്റേന്നു പുലര്‍ച്ചെ 2.00 വരെയും ഞായര്‍ പുലര്‍ച്ചെ 5.30 മുതല്‍ പിറ്റേന്നു പുലര്‍ച്ചെ 2.00 വരെയും പ്രവര്‍ത്തിക്കും. ശനിയാഴ്ച എക്സ്പ്രസ് ട്രെയിനുകള്‍ ഉണ്ടായിരിക്കില്ല. ഗ്രീന്‍ലൈന്‍ സ്റ്റേഷനുകള്‍ വ്യാഴം പുലര്‍ച്ചെ 5.50 മുതല്‍ പിറ്റേന്നു പുലര്‍ച്ചെ 2.00 വരെയും വെള്ളി രാവിലെ 10.00 മുതല്‍ പിറ്റേന്നു പുലര്‍ച്ചെ 2.00 വരെയും പ്രവര്‍ത്തിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.50 മുതല്‍ പിറ്റേന്നു പുലര്‍ച്ചെ 2.00 വരെ.
ദുബായ് ട്രാം
വ്യാഴം രാവിലെ 6.30 മുതല്‍ രാത്രി 1.00വരെ, വെള്ളി രാവിലെ 9.00 മുതല്‍ രാത്രി 1.00 വരെ. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 6.30 മുതല്‍ രാത്രി 1.00 വരെ.
പൊതുബസുകള്‍
ബര്‍ദുബായ് അല്‍ ഗുബൈബ, ഗോള്‍ഡ് സൂഖ് ഉള്‍പ്പെടെയുള്ള പ്രധാന ബസ് സ്റ്റേഷനുകള്‍ പുലര്‍ച്ചെ 5.00 മുതല്‍ രാത്രി 12.00 വരെ പ്രവര്‍ത്തിക്കും. സത്വ ഉള്‍പ്പെടെയുള്ള സ്റ്റേഷനുകള്‍: പുലര്‍ച്ചെ 5.00 മുതല്‍ രാത്രി 11.45 വരെ (റൂട്ട് സി 01 സര്‍വീസ് രാത്രിയും പകലും ഉണ്ടാകും). ഖിസൈസ് സ്റ്റേഷന്: പുലര്‍ച്ചെ 5.00-രാത്രി 12.00, അല്‍ഖൂസ് ഇന്‍ഡസ്ട്രിയല്‍ സ്റ്റേഷന്: പുലര്‍ച്ചെ 5.00-രാത്രി 11.30. ജബല്‍അലി സ്റ്റേഷന്: പുലര്‍ച്ചെ 5.00-രാത്രി 12.00.
ഫീഡര്‍ ബസുകള്‍
റാഷിദിയ, മാള്‍ ഓഫ് ദി എമിറേറ്റ്സ്, ഇബ്ന് ബത്തൂത്ത, ബുര്‍ജ് ഖലീഫ, അബു ഹെയില്‍, ഇത്തിസലാത്ത് സ്റ്റേഷനുകള്‍ പുലര്‍ച്ചെ 5.00 മുതല്‍ പിറ്റേന്നു പുലര്‍ച്ചെ 2.10 വരെ പ്രവര്‍ത്തിക്കും. മെട്രോ സര്‍വീസുകളുടെ സമയം അനുസരിച്ചാകും ബസുകളുടെ സമയം ക്രമീകരിക്കുക.
ഇന്റര്‍സിറ്റി ബസ്
അല്‍ ഗുബൈബയില്നിന്നു ഷാര്‍ജ ജുബൈല്‍ സ്റ്റേഷനിലേക്ക് 24 മണിക്കൂറും അബുദാബിയിലേക്കു പുലര്‍ച്ചെ 4.30 മുതല്‍ രാത്രി 12.00 വരെയും സര്‍വീസ് ഉണ്ടായിരിക്കും. യൂണിയന് സ്ക്വയര്‍ സ്റ്റേഷന്: പുലര്‍ച്ചെ 4.30-രാത്രി 1.25, സബ്ക സ്റ്റേഷന്: രാവിലെ 6.15-രാത്രി 1.30, ദെയ്റ സിറ്റി സെന്റര്‍ സ്റ്റേഷന്: പുലര്‍ച്ചെ 5.35- രാത്രി 11.30, കരാമ സ്റ്റേഷന്: പുലര്‍ച്ചെ 6.10-രാത്രി 10.20, അല്‍ അഹ്ലി ക്ലബ് സ്റ്റേഷന്: പുലര്‍ച്ചെ 5.55-രാത്രി 10.15. ഷാര്‍ജ റൂട്ടില്‍ അല്‍ താവൂന്‍ സ്റ്റേഷനില്‍ പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 10.00 വരെയും അജ്മാന് റൂട്ടില്‍ പുലര്‍ച്ചെ 4.27 മുതല്‍ രാത്രി 11.00 വരെയും ഫുജൈറ റൂട്ടില്‍ പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 9.30 വരെയും ഹത്ത റൂട്ടില്‍ പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 9.30 വരെയും സര്‍വീസ് ഉണ്ടാകും.
ജലയാനങ്ങള്‍
മറീന മാള്‍, മറീന വോക്, മറീന ടെറസ്, മറീന പ്രൊമനേഡ് എന്നിവിടങ്ങളില്‍നിന്നു വാട്ടര്‍ബസുകള്‍ ഉച്ചയ്ക്കു 12.00 മുതല്‍ രാത്രി 12.00 വരെയും വാട്ടര്‍ ടാക്സി രാവിലെ 9.00 മുതല്‍ രാത്രി 10.00 വരെയും സര്‍വീസ് നടത്തും. ഗുബൈബ, മറീന സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍നിന്നു ദുബായ് ഫെറി പകല്‍ 11.00, 1.00, 3.00, 5.00, 6.30 എന്നീ സമയങ്ങളില്‍ സര്‍വീസ് നടത്തും. ജെദ്ദാഫില്നിന്നു വാട്ടര്‍ കനാല്‍ സ്റ്റേഷനുകളിലേക്കു ദിവസവും മൂന്നുതവണ ഫെറി സര്‍വീസ് ഉണ്ടാകും. 10.00, 12.00, 5.30 എന്നിങ്ങനെയാണു സമയം. തിരികെ 12.05, 2.05, വൈകിട്ട് 7.35 എന്നിങ്ങനെയും.
ഷെയ്ഖ് സായിദ് സ്റ്റേഷനില്‍നിന്നു വൈകിട്ട് 6.00 മുതല്‍ രാത്രി 12.00 വരെയാണു സര്‍വീസ്. ഇലക്ട്രിക് അബ്രകള്‍ ബുര്‍ജ് ഖലീഫയില്‍ പുലര്‍ച്ചെ 6.00 മുതല്‍ രാത്രി 11.30വരെയും ജെദ്ദാഫ്, ബനിയാസ് സ്റ്റേഷനുകളില്‍ വൈകിട്ട് 4.00 മുതല്‍ രാത്രി 11.00 വരെയും സര്‍വീസ് നടത്തും. ദുബായ് ക്രീക് സ്റ്റേഷനുകളില്‍നിന്നു പരമ്പരാഗത അബ്രകള്‍ വെള്ളിമുതല്‍ ഉച്ചയ്ക്ക് 12.00 നും രാത്രി 12.00നും ഇടയ്ക്കു സര്‍വീസുകള്‍ നടത്തും. ഷെയ്ഖ് സായിദ് റോഡ് സ്റ്റേഷന്: വൈകിട്ട് 4.00-രാത്രി 11.30. ജെദ്ദാഫ്, ഫെസ്റ്റിവല്‍ സിറ്റി എന്നിവിടങ്ങളില്‍ രാവിലെ 7.00 മുതല്‍ രാത്രി 12.00 വരെ എസി അബ്ര സര്‍വീസ് ഉണ്ടായിരിക്കും.
Post Your Comments