Latest NewsKeralaNews

പതിമൂന്നുകാരന്റെ മരണത്തിനു പിന്നിലും ബ്ലൂവെയ്ല്‍ വേട്ട

 

ലക്‌നൗ : പതിമൂന്നുകാരന്റെ മരണത്തിനു പിന്നിലും ബ്ലൂവെയ്ല്‍ . യുപിയിലാണ് ബ്ലൂ വെയ്ല്‍ കൊലപാതകമെന്ന സംശയമുണര്‍ത്തി വിദ്യാര്‍ഥിയുടെ ആത്ഹമഹത്യ നടന്നത്. ഇത്തരത്തില്‍ യുപിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കൊലപാതകമാണിത്. പതിമൂന്നുകാരന്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നില്‍ ബ്ലൂ വെയ്ല്‍ ചലഞ്ച് ആണെന്നു മാതാപിതാക്കള്‍ പറഞ്ഞു. ഞായറാഴ്ചയാണ് ആറാം ക്ലാസ് വിദ്യാര്‍ഥിയായ പാര്‍ഥ് സിങ്ങിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

കുറെ ദിവസങ്ങളായി പാര്‍ഥ് ബ്ലൂ വെയ്ല്‍ കളിക്കാറുണ്ടായിരുന്നെന്നു മാതാപിതാക്കള്‍ പറയുന്നു. മുന്നറിയിപ്പു നല്‍കിയിട്ടും പിതാവ് വിക്രം സിങ് ഇല്ലാത്ത സമയത്ത് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കളിച്ചിരുന്നെന്നാണ് വീട്ടുകാര്‍ പറയുന്നത്. 50 ലെവല്‍ പിന്നിടുമ്പോഴാണ് കളിക്കാര്‍ക്ക് ആത്മഹത്യ ചെയ്യാനുള്ള നിര്‍ദേശം ലഭിക്കുന്നത്. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഫോണ്‍ പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു. മുംബൈ, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ബ്ലു വെയ്ല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button