ട്വിറ്ററില്‍ അരങ്ങേറ്റം കുറിച്ചു പിന്നീട് സോഷ്യല്‍ മീഡിയയുടെ വിഷയ സൂചികയായി മാറിയ ഹാഷ്ടാഗിന് പത്തു വയസ്സ്. ഈ പൌണ്ട് ചിന്ഹം 2007ല്‍ ആണ് പുറത്ത് വന്നത്. ഈ ആശയം മുന്നോട്ട് വെച്ചത് ക്രിസ് മെസ്സിന എന്ന ഉപയോക്താവാണ്. ട്വീറ്റിനൊപ്പം ഈ ചിന്ഹം നല്‍കി വിഷയം സൂചിപ്പിക്കുമ്പോള്‍ സെര്‍ച്ച് ചെയ്യാനും സമാഹരിക്കാനും എളുപ്പമാവും എന്ന ആശയത്തിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്.
2009ല്‍ ഹാഷ്ടാഗ് അടിസ്ഥാനമാക്കി ട്രെണ്ടിംഗ് ട്വീറ്റുകള്‍ അവതരിപ്പിച്ച് ട്വിറ്റര്‍ പുതിയ ശൈലി സ്വന്തമാക്കി. തുടര്‍ന്ന് മറ്റു സോഷ്യല്‍ മീഡിയകളിലേക്ക് ഇത് സമാന സ്വഭാവത്തോടെ പ്രചാരത്തില്‍ വന്നു.
Post Your Comments