പാലക്കാട്: പ്രധാനമന്ത്രിയുടെ നിര്‍ദേശം കാറ്റിൽ പറത്തി കേന്ദ്രമന്ത്രി. കേന്ദ്രമന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ആര്‍ഭാടം ഒഴിവാക്കി സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ താമസിക്കണമെന്ന നിർദേശമാണ് കേന്ദ്രമന്ത്രി അനന്ത് ഗീഥെ നിരാകരിച്ചത്.
കോയമ്പത്തൂരിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയനിലാണ് തിങ്കളാഴ്ച വാളയാര്‍ എഫ്.സി.ആര്.ഐ.യില്‍ നടക്കുന്ന അന്താരാഷ്ട്രപ്രദര്‍ശനം ഉദ്ഘാടനംചെയ്യാനെത്തിയ കേന്ദ്രമന്ത്രി അനന്ത് ഗീഥെ താമസിക്കുന്നത്. എഫ്.സി.ആര്.ഐ.യില്‍ത്തന്നെ പ്രമുഖ അതിഥികള്‍ക്ക് താമസിക്കാന്‍ വി.ഐ.പി. സ്യൂട്ടുള്ളപ്പോഴാണ് മന്ത്രി അതൊഴിവാക്കി 45 കിലോമീറ്റര്‍ അകലെയുള്ള പഞ്ചനക്ഷത്രഹോട്ടലില്‍ താമസിക്കുന്നത്.
Post Your Comments