KeralaLatest NewsNews

ബെവ്കോയിൽ വൻ ബോണസ്

തിരുവനന്തപുരം: ബിവറേജസ് കോർപറേഷനിലെ (ബെവ്കോ) ജീവനക്കാർക്കു ബോണസ് വിതരണം തുടങ്ങി. ബിവറേജസ് കോര്‍പറേഷനില്‍ ജീവനക്കാര്‍ക്ക് 85,000 രൂപയുടെ കൂറ്റന്‍ ബോണസാണ് ഇത്തവണ ലഭിക്കുക.

അതേസമയം, 85,000 രൂപവരെ ബോണസ് നൽകുന്നതു ധനപരമായ നിരുത്തരവാദിത്തമാണെന്നു മുഖ്യമന്ത്രി പിണറായി വിജയനെ മന്ത്രി തോമസ് ഐസക് അറിയിച്ചു. എന്നാൽ ധനവകുപ്പ് വച്ച നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. നേരത്തെയുള്ള തീരുമാനത്തില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ധനമന്ത്രി ടി.എം.തോമസ് ഐസക് കഴിഞ്ഞ ദിവസം ബോണസിന് പരിധി ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ബിവറേജസ് കോര്‍പറേഷനിലെ ബോണസ് ശമ്പളത്തിന്റെ ഇരട്ടിയിലേറെ തുകയാണ്. 9.25 ശതമാനം എക്സ്ഗ്രേഷ്യയും 10.25 ശതമാനം പെര്‍ഫോമന്‍സ് അലവന്‍സും ചേര്‍ത്ത് 29.50 ശതമാനം ബോണസാണ് ഇത്തവണ. ഇങ്ങനെയാണ് ബോണസ് തുക കുത്തനെ ഉയര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button