മുംബൈ: നടന് ഋഷികപൂറിനെതിരേ സൈബര്‍ പോലീസില്‍ പരാതി. ട്വിറ്ററില്‍ ഒരു ആണ്‍കുട്ടിയുടെ നഗ്നചിത്രമിട്ടതിനെ തുടർന്നാണ് പരാതി. രേഖാമൂലം പരാതിനല്‍കിയത് ‘ജയ് ഹോ’ എന്ന സന്നദ്ധസംഘടനയാണ്. ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും നടനെതിരേ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഋഷികപൂര്‍ ഒരു കുട്ടിയുടെ നഗ്നചിത്രം സഹിതം ശനിയാഴ്ച ട്വീറ്റുചെയ്തത് ചില സമകാലിക സംഭവങ്ങളോട് പരിഹാസരൂപത്തില്‍ പ്രതികരിക്കുന്നതിനാണ്.
എന്നാൽ പലരും അപ്പോള്‍ത്തന്നെ അതിനോട് രൂക്ഷമായി പ്രതികരിച്ചു. ‘ജയ് ഹോ’ ഫൗണ്ടേഷന് പോലീസില്‍ പരാതിനല്‍കുമെന്ന് മുന്നറിയിപ്പുനല്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് അദ്ദേഹം സന്ദേശം പിന്‍വലിച്ചു. ജയ് ഹോ ഫൗണ്ടേഷന് പ്രസിഡന്റ് അഫ്രോസ് മാലിക് മുംബൈ പോലീസില്‍ പരാതിനല്‍കിയത് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ ചിത്രം അശ്ലീലധ്വനിയോടെ പ്രസിദ്ധീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ്. അത് മുംബൈ പോലീസ് സൈബര്‍സെല്ലിനു കൈമാറി.
ഋഷികപൂറിനെ ട്വിറ്ററില്‍ 26 ലക്ഷം പേര് പിന്തുടരുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു. പിന്‍വലിക്കുന്നതിനുമുമ്പ് ഇത്രയുംപേരില്‍ ആ ചിത്രം എത്തിയിട്ടുണ്ടാവുമെന്നാണ് അര്‍ഥം. ഋഷികപൂറിന്റെ സന്ദേശം 66 പേര് റീട്വീറ്റ് ചെയ്തതായും 476 പേര് ലൈക്കുചെയ്തതായും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Post Your Comments