Latest NewsNewsIndia

ദത്തുപുത്രിയുമായുള്ള ഗുര്‍മീതിന്റെ ബന്ധം അത്ര ശരിയല്ല: ഒരിക്കല്‍ ഗുര്‍മീതിന്‍റെ മുറിയിലെത്തിയ ഹണിപ്രീതിന്റെ ഭര്‍ത്താവ് ആ കാഴ്ച കണ്ട് ഞെട്ടി: ഗുര്‍മീതിനെതിരെ ഹണിപ്രീതിന്റെ ഭര്‍ത്താവ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത പരാതി ഇങ്ങനെ

ന്യൂഡല്‍ഹിവിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിംഗിന്, തന്‍റെ വളര്‍ത്തുപുത്രി ഹണിപ്രീത് സിംഗുമായി ‘ലൈംഗിക ബന്ധം’ഉണ്ടായിരുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

വെള്ളിയാഴ്ച, കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേരാ മേധാവി കോടതിയിലേക്ക് തിരിക്കും മുന്‍പ് ഹെലികോപ്റ്ററില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 1999 ല്‍ സിര്‍സയില്‍ നിന്നുള്ള ഗുര്‍മീത് ഭക്തനായ വിശ്വാസ് ഗുപ്തയെ ഹണിപ്രീത് വിവാഹം കഴിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.

വിശ്വസിന്റെ മുത്തച്ഛന്‍, റുളിയ റാം ഗുപ്ത ഖരൌണ്ട മണ്ടലത്ല്‍ നിന്നുള്ള മുന്‍ എം.എല്‍.എ ആയിരുന്നു. ദേരാ സച്ചാ സൗധ വിശ്വാസിയായി മാറിയ ഇദ്ദേഹത്തെ പറഞ്ഞ് പറ്റിച്ച്, ഇവരുടെ കൃഷിയിടവും കെട്ടിടവും ഗുര്‍മീത് സിംഗ് വില്പന നടത്തിച്ചു. ഇതില്‍ നിന്ന് ലഭിച്ച തിക ദേരായുടെ ഫാക്ടറികളില്‍ നിക്ഷേപിക്കുകയും ചെയ്തു. പണം എപ്പോള്‍ ചോദിച്ചാലും തിരികെ കൊടുക്കാമെന്നായിരുന്നു ഗുര്‍മീതിന്‍റെ വാഗ്ദാനം. എന്നാല്‍ ഈ വാഗ്ദാനം പിന്നീട് ലംഘിക്കപ്പെട്ടു.

2011 ല്‍ വിശ്വാസ് ഗുര്‍മീത് സിംഗിനെതിരെ ഹൈക്കോടതിയില്‍ ഒരു പരാതി ഫയല്‍ ചെയ്തു. ദേരാ മേധാവിയ്ക്ക് തന്റെ ഭാര്യ ഹണിപ്രീതുമായി ലൈംഗിക ബന്ധമുണ്ടെന്നായിരുന്നു പരാതിയിലെ ആരോപണം.

2011 ല്‍ ഹിന്ദുസ്ഥാന്‍ ടൈംസ്‌ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഇപ്രകാരം പറയുന്നു. തന്‍റെ ഭാര്യയെ തന്നോടൊപ്പം കഴിയാന്‍ ദേരാ മേധാവി ഗുര്‍മീത് സിംഗ് അനുവദിക്കുനില്ലെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു. ഒരു ദിവസം പോലും കൂടെ കഴിയാന്‍ അനുവദിക്കുന്നില്ല. ഭാര്യയെ എപ്പോഴും ദേരാ മേധാവിയുടെ അടുത്ത് തന്നെയാണെന്നും അവരുമായി ലൈംഗിക ബന്ധം പുലര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണിതെന്ന്, അവളുടെ നിയമപരമായ ഭര്‍ത്താവെന്ന നിലയില്‍ തനിക്ക് അറിയാമെന്നും ഇയാള്‍ ആരോപിച്ചു. ഒരു രാത്രിയില്‍ ദേരാ മേധാവിയുടെ മുറിയില്‍ (ഗുഫ) കയറാനിടയായതോടെയാണ് വിശ്വാസിന്റെ വിശ്വാസങ്ങള്‍ തകര്‍ന്നടിഞ്ഞത്. അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഗുര്‍മീത് സിംഗും പരാതിക്കാരന്റെ ഭാര്യ ഹണിപ്രീതും പൂര്‍ണനഗ്നരായി ബന്ധപ്പെടുന്നതാണ് കണ്ടത്.

പിന്നീട്, ദേരായുടെ ആളുകളുടെ നിരന്തരമായ ഭീഷണികള്‍ മൂലം പരാതിക്കാരന്‍ വിശ്വാസിന്റെ കുടുംബം പഞ്ചകുളയില്‍ നിന്നും താമസംമാറി പോകുകയായിരുന്നു.

ഏറ്റവും ഒടുവില്‍, അനുയായികളായ പെണ്‍കുട്ടികളെ ബലാത്സഗം ചെയ്ത കേസില്‍ ദേരാ മേധാവിയെ സി.ബി.ഐ പ്രത്യേക കോടതി 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരിക്കുകയാണ്. രണ്ട് കേസുകളിലാണ് വിധി. കൂടാതെ 30 ലക്ഷം രൂപ പിഴയും ഒടുക്കണം.

ആ​ള്‍​ദൈ​വ​ത്തി​നു പ​ത്തു വ​ര്‍​ഷം ത​ട​വെ​ന്നാ​യി​രു​ന്നു ആ​ദ്യം പു​റ​ത്തു​വ​ന്നി​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. കോ​ട​തി​വി​ധി പൂ​ര്‍​ണ​മാ​യി പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ധി​യി​ല്‍ വ്യ​ക്ത​ത കൈ​വ​ന്ന​ത്. പീ​ഡി​പ്പി​ക്ക​പ്പെ​ട്ട ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും 14 ല​ക്ഷം വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും സി​ബി​ഐ കോ​ട​തി​യു​ടെ വി​ധി​യി​ലു​ണ്ട്. 15 വര്‍ഷം മുന്‍പാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button