ലഖ്നൗ: മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന യുവതിയുടെ മൃതദേഹം നായ കടിച്ചുപറിച്ചു. ഉത്തര്‍പ്രദേശിലെ റാം മനോഹര്‍ ലോഹ്യാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് നായ കടിച്ചുപറിച്ചത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ പ്രിന്‍സിപ്പള്‍ സെക്രട്ടറി ത്രിവേദി ആശുപത്രി അധികൃതരോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
യുപി ചിന്‍ഹട്ട് സ്വദേശി പുഷ്പ തിവാരി (40) യുടെ മൃതദേഹമാണ് തെരുവുനായ്ക്കള്‍ കടിച്ചു പറിച്ചത്. വിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി കഴിഞ്ഞ ദിവസമാണ് മരിച്ചത്. മൃതദേഹം പോസറ്റ്മോര്ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റിയതായിരുന്നു. അടുത്ത ദിവസം മൃതദേഹം പരിശോധിച്ച ബന്ധുക്കളാണ് നായക്കള് കടിച്ചുപറിച്ചത് കണ്ടെത്തിയത്.
Post Your Comments