Latest NewsKeralaNews

വെട്ടിനുറുക്കപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു: ദമ്പതികൾ അറസ്റ്റിൽ 

കോട്ടയം: പുരുഷശരീരം വെട്ടിനുറുക്കി രണ്ടു ചാക്കിലാക്കി പാടത്തിനരികിലെ കുറ്റിക്കാട്ടില്‍ തള്ളിയ സംഭവത്തിൽ രണ്ടു പേര് അറസ്റ്റിൽ.  മൃതദേഹം തിരിച്ചറിയുകയും ചെയ്തു. പയ്യപ്പാടി മലകുന്നം സ്വദേശിയും ആനപ്പാപ്പാനും ചില കേസുകളില്‍ പ്രതിയുമായ സന്തോഷ് (40) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ തല മക്രോണി പാലത്തിനു സമീപത്തുള്ള തോട്ടില്‍നിന്നാണ് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട എ.ആര്‍.വിനോദ് കുമാര്‍ എന്ന കമ്മല്‍ വിനോദിനെയും ഭാര്യ കുഞ്ഞുമോളെയും പൊലീസ് അറസ്റ്റു ചെയ്തു. വിനോദ് ജയിലില്‍ പോയ സമയം സന്തോഷ് വിനോദിന്റെ ഭാര്യയോട് അടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് കൊലക്ക് കാരണമായത്. കാണാനില്ലാത്തവരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് പയ്യപ്പാടിയില്‍നിന്ന് 24 മുതല്‍ സന്തോഷിനെ കാണാനില്ലെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.

വിനോദിനെയും ഭാര്യയേയും വെവ്വേറേ ഇരുത്തി ചോദ്യം ചെയ്തതില്‍ ഭാര്യയില്‍ നിന്ന് കിട്ടിയ വിവരങ്ങളാണ് കൊല്ലപ്പെട്ടത് സന്തോഷാണ് എന്ന നിഗമനത്തിലേക്ക് പൊലീസിനെയെത്തിച്ചത്. മെഷീന്‍ വാള്‍പോലെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌​ ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റിയെന്നാണ്​ പ്രാഥമിക നിഗമനം. പോലീസ് ഇവരെ കൂടുതൽ ചോദ്യം ചെയ്യുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button