ന്യൂഡല്‍ഹി: സാമൂഹ്യവിപ്ലവം ലക്ഷ്യമാക്കി അരുൺ ജെയ്റ്റലിയുടെ ജാം മന്ത്രം ദിവ്യമന്ത്രമാകുന്നു. എല്ലാ ഇന്ത്യക്കാരെയും ജന്‍ധന്‍ യോജന-ആധാര്‍-മൊബൈല്‍ (ജാം) ത്രയം ഒന്നിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമത്തില്‍ പ്രധാനമന്ത്രി ജന്‍ധന്‍ യോജനയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
മുഖ്യധാരയില്‍നിന്ന് ഇനി ഒരിന്ത്യക്കാരനും മാറിനില്‍ക്കേണ്ടിവരില്ല. ‘ജാം’ സാമൂഹികവിപ്ലവംതന്നെയാണ്. ജാമിന് ഭരണസംവിധാനത്തിലും സമ്പദ് വ്യവസ്ഥയിലും രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തിലും ഗുണപരമായ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. ക്ഷേമപദ്ധതികള്‍ വര്‍ധിപ്പിക്കാനാണ് ജാം ത്രയമെന്നും അദ്ദേഹം വ്യക്തമാക്കി.
‘വണ്‍ ബില്യണ്‍-വണ്‍ ബില്യണ്‍-വണ്‍ ബില്യണ്‍’ എന്ന ആശയവും ധനമന്ത്രി മുന്നോട്ടുവെച്ചു. രാജ്യത്തെ നൂറുകോടി ആധാര്‍ നമ്പറുകള്‍ നൂറുകോടി ബാങ്ക് അക്കൗണ്ടുകളുമായും നൂറുകോടി മൊബൈല്‍ നമ്പറുകളുമായും സംയോജിപ്പിക്കുന്നതാണിത്.
Post Your Comments