ടൊറന്റോ ; കാറുകൾ കൂട്ടിയിടിച്ച് മലയാളിക്ക് ദാരുണാന്ത്യം. കാനഡയിലെ ടൊറന്റോയിലെ ടോബർമോറിയിൽ ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശി ജിം തോമസ് ജോണി (30) ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്.
ഒന്റാറിയോയിലെ മിസിസാഗ നിവാസിയായ ജിം തോമസ് ജോണിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ എയർ ആംബുലൻസിൽ ലണ്ടനിലെ (കാനഡ) ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിമ്മിന്റെ ഒപ്പം സഞ്ചരിച്ച പരിക്കേറ്റ നാലു സുഹൃത്തുക്കളിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരിൽ മലയാളികൾ ഉള്ളതായി വിവരമില്ല. അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലുള്ളവരാണ് മരിച്ച മറ്റു രണ്ടുപേർ.
Post Your Comments