ഹൈദരാബാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ആറാം ക്ലാസുകാരന്‍ മരിച്ചതായി ഒരു ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഹൈദരാബാദിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. നാദര്‍ഗുല്‍ ഡല്‍ഹി പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥിയായ ആദര്‍ശാണ് മരിച്ചത്. സ്കൂളിന്റെ സ്റ്റെപ്പ് ഇറങ്ങുന്നതിനിടെ ആദര്‍ശ് ബോധരഹിതനായി വീഴുകയായിരുന്നു.
ആശുപത്രിയില്‍ എത്തിച്ച നടത്തിയ പരിശോധനയിലാണ് മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമായത്.
എന്നാൽ മകന്റെ മരണത്തില്‍ സംശയമുണ്ടെന്ന് ആദര്‍ശിന്റെ പിതാവ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പിതാവ് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. പാട്ട് പാടുമായിരുന്ന ആദര്‍ശ് സ്കൂളില്‍ നടന്ന ഇന്റര്‍ സ്കൂള്‍ മത്സരത്തില്‍ സമ്മാനം നേടിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ബാഗ് എടുക്കാനായി തിരിച്ചു വന്നപ്പോഴാണ് ഹൃദയാഘാതം ഉണ്ടായതെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്.
Post Your Comments