ബംഗളുരു: അമ്മ അയൽവീട്ടിൽ ഏൽപിച്ചുപോയ അഞ്ചു വയസ്സുകാരി ലൈംഗിക പീഡനത്തെ തുടർന്നു മരിച്ചു. കേസിൽ അയൽക്കാരി ചന്ദനയെയും അവരുടെ കാമുകനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഭർത്താവ് മരിച്ചതിനാൽ കുട്ടിയെ ചന്ദനയുടെ വീട്ടിൽ ഏല്പിച്ചാണ് ഇവർ ദിവസവും ജോലിക്കു പോകുന്നത്. എന്നാൽ ഇവർ കുട്ടിക്ക് ശരിയായി ഭക്ഷണം ഒന്നും കൊടുക്കാറില്ലെന്നും ഇവരുടെ കാമുകൻ മല്ലികാർജുന കുട്ടിയെ ലൈംഗീകമായി ദുരുപയോഗം ചെയ്യാറുണ്ടെന്നും പോലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസമായിരുന്നു കുട്ടിയെ ഇയാൾ എല്ലാ പരിധികളും ലംഘിച്ചു ബലാൽസംഗം ചെയ്തത്. അമിത രക്ത സ്രാവത്താൽ ബോധ രഹിതയായ കുട്ടിയെ ഇരുവരും ചേർന്ന് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച രാജീവ്ഗാന്ധി ചിൽഡ്രൻസ് ആശുപത്രി ചികിൽസ നിഷേധിച്ചതായി ആരോപണമുണ്ട്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമാണ് ഇരുവരും മാതാവിനെ വിവരമറിയിക്കുന്നത് അതീവ ഗുരുതരാവസ്ഥയിലായ കുട്ടി ഇന്നലെ രാവിലെ മരിക്കുകയായിരുന്നു.
Post Your Comments