Latest NewsCinemaMovie SongsBollywoodEntertainment

ഇത് നമ്മുടെ പിഴ; ട്വിങ്കിള്‍

ഇപ്പോള്‍ സമൂഹത്തിലെ വലിയ ചര്‍ച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവവും ദേരാ സച്ചാ സൗദാ തലവനുമായ ഗുര്‍മീത് റാം റഹിം സിങ് പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ്. നടന്മാരും ക്രിക്കറ്റ് താരങ്ങളും ഉള്‍പ്പെടെ വലിയ ആരാധകവൃന്ദം ഗുര്‍മീതിനുണ്ട്. ഗുര്‍മീത് വിഷയത്തില്‍ ജനങ്ങളെ വിമര്‍ശിച്ച്‌ ബോളിവുഡ് താരം ട്വിങ്കിള്‍ ഖന്ന രംഗത്ത്. ഇത് നമ്മുടെ പിഴ എന്നാണ് ട്വിങ്കിള്‍ പറയുന്നത്. വെളിച്ചത്തിന്റെ ചെപ്പടി വിദ്യയാണെന്ന് അറിയാതെ സൂര്യകാന്തി പൂക്കള്‍ സൂര്യനെ നോക്കുന്നത് പോലെയാണ് നമ്മള്‍ ആള്‍ദൈവങ്ങളെ വളര്‍ത്തുന്നതെന്നാണ് ട്വിങ്കിള്‍ ട്വിറ്ററില്‍ കുറിച്ചത്.

ബലാത്സംഗക്കേസില്‍ കുറ്റക്കാരാനെന്നു കോടതി കണ്ടെത്തിയതിനെ തുര്‍ന്ന് റാം റഹീമിന്റെ അനുയായികള്‍ ഹരിയാനയിലും സമീപപ്രദേശങ്ങളിലും വ്യാപക കലാപമാണ് അഴിച്ചുവിട്ടത്. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച്‌ ഋഷി കപൂറും ട്വീറ്റ് ചെയ്തിരുന്നു. ഗുര്‍മീത് റാം റഹിം സിങ്ങിന്റെ അനുയായികള്‍ വരുത്തിയ നാശനഷ്ടങ്ങള്‍ റാം റഹിം സിങിന്‍്റെ സ്വത്തുക്കള്‍ വിറ്റ് നികത്തണമെന്നാണ് ഋഷി കപൂര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. റാം റഹിം സിങ്ങിന്റെ അനുയായികളെ കുറിച്ചോര്‍ത്ത് ലജ്ജ തോന്നുന്നുവെന്നും ഋഷി കപൂറും ട്വിറ്ററില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button