Latest NewsNewsIndia

ആൾദൈവത്തെ കാണാന്‍ ഭാര്യ ദീപാവലി മധുരവുമായി ജയിലില്‍ എത്തി; ഭാര്യയെ കണ്ട ഗുര്‍മിത് റാം റെഹിമിന്റെ പ്രതികരണം ഇങ്ങനെ

ജയിലില്‍ കിടക്കുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മിത് റാം റെഹിമിനെ കാണാന്‍ ദീപാവലി മധുരവുമായി ഭാര്യ എത്തി. ഭാര്യ ഹര്‍ജീത് കൗറിനൊപ്പം മകന്‍ ജസ്മീത് ഇന്‍സാന്‍ മകള്‍ ചരണ്‍ പ്രീത്, മരുമകള്‍ എന്നിവരും ജയിലില്‍ എത്തിയിരുന്നു. ദീപാവലി മധുരവും തണുപ്പുകാലത്തേയ്ക്കുള്ള വസ്​‍ത്രങ്ങളുമായാണ് ഇവര്‍ റാം റെഹിമിനെ കാണാന്‍ എത്തിയത്. അമ്പത് ദിവസങ്ങൾക്ക് ശേഷം നാലു വാഹനങ്ങളിലായി കനത്ത സുരക്ഷയിലാണ് ഇവര്‍ ജയിലില്‍ എത്തിയത്.

ഭാര്യയെ കണ്ടയുടന്‍ ഇയാള്‍ വികാരധീനനായി എന്നാണ് റിപ്പോർട്ട്. എന്നാല്‍ തന്നെ കാണാന്‍ അനുവാദമുള്ളവരുടെ ലിസ്റ്റിൽ ഇയാള്‍ ഭാര്യയുടെ പേരു നല്‍കിരുന്നില്ല. ഭാര്യയെ നേരിടാനുള്ള ധൈര്യക്കുറവുമൂലമാണ് ഇവരെ ഒഴിവാക്കിയത് എന്നാണ് സൂചന. അതേ സമയം ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഭാര്യയെ ജയിലില്‍ കടത്തിവിട്ടത് നിയമവിരുദ്ധമാണെന്നും പ്രതികരണങ്ങൾ ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button