Latest NewsNewsIndia

ഗുർമീതിന്റെ അനുയായികൾ പദ്ധതിയിട്ടത് വൻ ആക്രമണ പരമ്പര നടത്താൻ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

ന്യൂഡല്‍ഹി: ആള്‍ദൈവം ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീം സിങ്ങിന്റെ അനുയായികള്‍ രാജ്യ തലസ്ഥാനത്ത് വൻ ആക്രമണ പരമ്പര നടത്താൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഗുര്‍മീതിന്റെ അനുയായികളായ പ്രമോദ് കുമാര്‍, രാജീവ് സിങ് എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പുറത്ത് വന്നത്.ഗുര്‍മീതിനെ ജയിലിലടക്കുന്നതിന് പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവർ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അക്രമിച്ച്‌ നശിപ്പിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നതായാണ് വ്യക്തമായിരിക്കുന്നത

ഡല്‍ഹിയില്‍ രണ്ട് സര്‍ക്കാര്‍ ബസുകള്‍ കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗുർമീതിന്റെ അനുയായികൾ പിടിയിലായത്. ആഗസ്ത് 25-ന് ആക്രമണം നടത്താനായിരുന്നു പദ്ധതി. ആക്രമണത്തിനു വേണ്ടിയുള്ള പെട്രോള്‍ ബോംബുകള്‍, വടികള്‍, മുളക് പൊടി, ബേസ് ബോള്‍ ബാറ്റുകള്‍ തുടങ്ങിയവ എല്ലാവര്‍ക്കും വിതരണം ചെയ്തിരുന്നതായും ഇവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button