ലണ്ടന്‍: ലണ്ടനില്‍ ജോയ് ആലുക്കാസ് ഷോറൂമില്‍ വന്‍ കവര്‍ച്ച. 14.78 കോടിയുടെ സ്വര്‍ണ്ണവും വജ്രങ്ങളുമാണ് മോഷണം പോയിട്ടുള്ളത്. എട്ടംഗ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നില്‍. ഈസ്റ്റേണ്‍ ലണ്ടനിലെ ഗ്രീന്‍ സ്ട്രീറ്റിലെ ഷോറൂമിലാണ് കവര്ടച്ച നടത്തിട്ടുള്ളത്. ഷോറൂമിലെ കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സ്കോട്ട്ലന്റ് യാര്‍ഡാണ് പുറത്തുവിട്ടത്.
മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സ്കോട്ട്ലന്റ് യാര്‍ഡ് പുറത്തുവിട്ടുവെങ്കിലും ജൂലൈ പത്തിന് നടന്ന മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതോടെ സംഭവത്തെക്കുറിച്ചോ കുറ്റവാളികളെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിനെ സമീപിക്കണമെന്ന് പോലീസ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജ്വല്ലറിയുടെ ചുവര് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ മൂന്ന് മണിക്കൂറോളം ജ്വല്ലറിയ്ക്കുള്ളില്‍ ചെലവഴിച്ചിരുന്നു. എട്ടുപേരില്‍ മൂന്ന് പേരാണ് ജ്വല്ലറിയ്ക്കുള്ളില്‍ കടന്ന് മോഷണം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്ത്യന്‍ സ്റ്റൈലിലുള്ള സ്വര്‍ണ്ണാഭരണങ്ങളും വജ്രാഭരണങ്ങളുമുള്പ്പെടെയാണ് മോഷണം പോയിട്ടുള്ളത്. ഇവയില്‍ നെക് ലേസ്, ബ്രേസ് ലറ്റ്, ലോക്കറ്റുകള്‍, കമ്മലുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
Post Your Comments