തിരുവനന്തപുരം: ദേവികുളം മുന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിടരാമന്റെ സ്ഥലംമാറ്റത്തിന് സര്‍ക്കാര്‍ നൽകിയ ന്യായം കള്ളമെന്ന് തെളിയുന്നു. ശ്രീറാം വെങ്കിട്ടരാമനു സ്ഥാനക്കയറ്റം നല്‍കിയെന്നായിരുന്നു സ്ഥലമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
എന്നാൽ വിവരാവകാശ രേഖയിലെ മറുപടി അങ്ങനെയല്ല.എ ഗ്രേഡ് സബ് കലക്ടറും ഇപ്പോള്‍ ശ്രീറാം വഹിക്കുന്ന എംപ്ളോയിമെന്റ് ട്രെയിനിംഗ് ഡയറക്ടറും തുല്യമായ തസ്തികകളാണെന്ന് സര്‍ക്കാര്‍ തന്നെ നല്കിയ വിവരാവകാശ രേഖയില്‍ പറയുന്നു.
പൊതുഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറിയാണ് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനു മറുപടി നല്‍കിയത്.കഴിഞ്ഞ ജൂലൈയിലാണ് ദേവികുളം സബ് കളക്ടര്‍ ആയിരുന്ന ശ്രീരാം വെങ്കിട്ടരാമനെ എപ്ലോയ്മെന്റ് ട്രെയിനിംഗ് ഡയറക്ടര്‍ സ്ഥാനത്തേക്ക് സര്‍ക്കാര്‍ മാറ്റിയത്.
Post Your Comments