KeralaLatest NewsNews

കപ്പൽ ബോട്ടിലിടിച്ച സംഭവം; പുറം ലോകം അറിഞ്ഞതിങ്ങനെ

കൊല്ലം: ശനിയാഴ്ച കൊല്ലം കടൽത്തീരത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ കപ്പൽ ബോട്ടിലിടിച്ചുണ്ടായ അപകടം പുറം ലോകം അറിഞ്ഞത് ലാൻഡ് മേരി എന്ന ബോട്ടിലെ തൊഴിലാളികളുടെ സമയോചിതമായ ഇടപെടലിലൂടെ. ബോട്ട് തൊഴിലാളികൾ തങ്ങളുടെ വയർലെസ്സ് പരിധിയിൽ കിട്ടുന്ന ഓഷൻ ഗ്ലോറിയ എന്ന ബോട്ടിനെ അറിയിച്ചു. ഈ വയർലെസ് സംവിധാനം ബെംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിയുടേതായിരുന്നു.

ഇതിന് കരയിൽ നിന്ന് 50 നോട്ടിക്കൽ മൈൽ ദൂരപരിധിയുണ്ട്. ഓഷൻ ഗ്ലോറിയ തങ്ങളുടെ സെറ്റിൽ കൊല്ലത്തെ ഓഫീസിൽ വിവരം അറിയിച്ചു. തുടർന്ന് അവിടെ നിന്ന് കോസ്റ്റൽ പോലീസിനെയും ഫിഷറീസ് വകുപ്പിനെയും വിവരമറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button