Latest NewsIndia

നീണ്ട പരിശ്രമത്തിനൊടുവില്‍ അഭിലാഷ് ടോമിയെ രക്ഷപെടുത്തി

പായ്മരം ഒടിഞ്ഞുവീണ് മുതുകിന് ഗുരുതരമായി പരിക്കേറ്റ അഭിലാഷ് അനങ്ങാനാവാത്ത സ്ഥിതിയിലാണ്

സിഡ്നി: അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപെടുത്തി. ഫ്രഞ്ച് യാനമാണ് അഭിലാഷിനെ രക്ഷപെടുത്തിയത്. ഫ്രഞ്ച് ഫിഷറീസ് പട്രോള്‍ വെസല്‍ ഓസിരിസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. പായ്മരം ഒടിഞ്ഞുവീണ് മുതുകിന് ഗുരുതരമായി പരിക്കേറ്റ അഭിലാഷ് അനങ്ങാനാവാത്ത സ്ഥിതിയിലാണ്.

‘ഐസ് ടീ കാനുകളെടുക്കാനായി. അതുകുടിച്ചു. ഛര്‍ദി നില്‍ക്കുന്നില്ല. നെഞ്ചെരിയുന്നു’ എന്നായിരുന്നു അഭിലാഷ് അവസാനമയച്ച സന്ദേശമെന്ന് ഗോള്‍ഡന്‍ ഗ്ലോബിന്റെ റെയ്സിന്റെ (ജി.ജി.ആര്‍.) സംഘാടകര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണു പായ്വഞ്ചി തകര്‍ന്നതായി കാണിച്ച് അഭിലാഷ് സന്ദേശം അയച്ചത്.

വിവരം ലഭിച്ചതിനു പിന്നാലെ നാവിക സേന തെരച്ചില്‍ ആരംഭിച്ചിരുന്നു. അഭിലാഷിന്റെ പായ്വഞ്ചി അപകടത്തില്‍പെട്ടു കിടക്കുന്ന സ്ഥലം നാവികസേനയുടെ പി.8ഐ വിമാനം കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയയുടെ സൈനിക വിമാനവും പായ്വഞ്ചിക്കടുത്തെത്തിയെങ്കിലും അഭിലാഷുമായി ബന്ധപ്പെടാനായില്ല.

ബോട്ടിനുള്ളിലെ പ്രത്യേക അറയിലാണ് അഭിലാഷുള്ളത്. അദ്ദേഹത്തിന്റെ പക്കലുള്ള സാറ്റലൈറ്റ് ഫോണ്‍ തകരാറിലായി. എമര്‍ജന്‍സി ബാഗില്‍ മറ്റൊരു സാറ്റലൈറ്റ് ഫോണുണ്ടെങ്കിലും ആരോഗ്യം മോശമായതിനാല്‍ അദ്ദേഹത്തിന് അത് എടുത്ത് ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button