കോപന്ഹേഗന്: 335 പേരുമായി പുറപ്പെട്ട ബോട്ട് കടലില്‍ കുടുങ്ങി. ജര്‍മന്‍ തുറമുഖമായ കിയലില് നിന്ന് ലിത്വേനയയിലെ കലിപാടെയിലേക്ക് പുറപ്പെട്ട ലത്വേനിയന്‍ കടത്തു ബോട്ടാണ് അറ്റ്ലാന്റികിലെ ബ്ലാട്ടിക് കടലില്‍ കുടുങ്ങിയത്. എന്ജിന് തകരാറിലായതിനെ തുടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
അതേസമയം പൊട്ടിത്തെറിയും തീയും പടര്‍ന്ന് ഭീകരാന്തരീക്ഷത്തിലാണ് കപ്പലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ ബോട്ടില്‍ അഗ്നി ബാധയുണ്ടായിട്ടില്ലെന്നും സാങ്കേതിക പ്രശ്നം മാത്രമാണെന്നും ബോട്ട് ഉടമസ്ഥരായ ഡി.എഫ്.ഡി.എസ് കമ്പനി അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അവര്‍ പറഞ്ഞു. അവരെ രക്ഷപെടുത്താനുള്ള പരിശ്രമത്തിലാണ് അധികൃതര്‍.
Post Your Comments