മുസ്ലീം സംഘടനയായ ജാമിയാത്ത് ഉലേമ-ഇ-ഹിന്റിന്റെ പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജാറാത്തിലെ വെള്ളപ്പൊക്കത്തിനു ശേഷം 22 ക്ഷേത്രങ്ങളും രണ്ടു മുസ്ലീം പള്ളികളും വൃത്തിയാക്കിയായതിനാണ് ഇവരെ പ്രധാനമന്ത്രി മന്‍ കി ബാത്തിൽ അഭിനന്ദിച്ചത്. ഇന്ത്യ വ്യത്യസ്തമായ സംസ്‌കാരങ്ങള്‍ ഭക്ഷണരീതി, ജീവിതരീതി, വസ്ത്രരീതി എന്നിവയുള്ള രാജ്യമാണ്. പക്ഷേ മഹത്തരമായ ഐക്യം രാജ്യത്തു നിലനില്‍ക്കുന്നുണ്ട്. അതിന്റെ ഉദാഹരണമാണ് മുസ്ലീം സംഘടനാ പ്രവര്‍ത്തകരുടെ പ്രവൃത്തിയെന്നു മോദി അഭിപ്രായപ്പെട്ടു.
ഗുജറാത്തില്‍ കനത്ത വെള്ളപ്പൊക്കത്തില്‍ വന്‍ നാശനഷ്ടമായുണ്ടായി. പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. വെള്ളം കുറഞ്ഞു തുടങ്ങിയപ്പോള്‍ എല്ലായിടവും മലിനമായിരുന്നു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലും സ്ഥിതി മോശമായിരുന്നു. ഇവിടെ ധനേറയില്‍ ജാമിയത്ത് ഉലേമ ഇ ഹിന്റിന്റെ പ്രവര്‍ത്തകര്‍ ഘട്ടം ഘട്ടമായി തകര്‍ന്ന 22 ക്ഷേത്രങ്ങളും രണ്ടു മുസ്ലീം പള്ളികളും ശുചീകരിച്ചതായി മോദി അറിയിച്ചു. അവരെ അഭിനന്ദിച്ച പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ ഈദ് ആശംസകളും നേര്‍ന്നു.
Post Your Comments