Latest NewsKeralaNews

സര്‍ക്കാരും ഗുരുവായൂര്‍ ദേവസ്വവും നേര്‍ക്കുനേര്‍ : വിരട്ടാന്‍ നോക്കണ്ടെന്ന് പീതാംബര കുറുപ്പ്

 

ഗുരുവായൂര്‍ : സംസ്ഥാന സര്‍ക്കാറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി വികസനത്തിന്റെ പേര് പറഞ്ഞ് വിരട്ടാന്‍ നോക്കേണ്ടെന്നും വായില്‍ തോന്നിയത് വിളിച്ചുപറഞ്ഞാല്‍ പുച്ഛിച്ച് തള്ളുമെന്നും ദേവസ്വം ചെയര്‍മാന്‍ എന്‍.പീതാംബര കുറുപ്പ് പത്രസമ്മേളനത്തില്‍ തുറന്നടിച്ചു.

നിയമസഭാ സമ്മേളനത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വത്തെ വിമര്‍ശിച്ചതാണ് ചെയര്‍മാനെ പ്രകോപിപ്പിച്ചത്. ദേവസ്വത്തെ മോശപ്പെടുത്തുന്ന തരത്തിലുള്ള മ്ലേച്ഛമായ പ്രസ്താവന മന്ത്രി തിരുത്തണമെന്ന് ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

അടിമകളോട് പെരുമാറുന്ന രീതി ദേവസ്വത്തിന് നേരെ എടുക്കേണ്ട. ദേവസ്വത്തിന്റെ ഭരണാന്തരീക്ഷം അലങ്കോലപ്പെടുത്താനുള്ള നീക്കമാണിതെന്ന് അദ്ദേഹം ആരോപിച്ചു.

ദേവസ്വത്തിന്റെ ഭരണകാര്യങ്ങള്‍ സംബന്ധിച്ച എല്ലാകാര്യങ്ങളും കമ്മീഷണര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നുണ്ട്. എന്നിട്ടും തങ്ങളെല്ലാം തസ്‌ക്കരന്‍മാരാണെന്ന് തരത്തിലുള്ള പരാമര്‍ശം ഖേദകരമായി പോയെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button