റാം റഹിം സിംഗിനോടൊപ്പം തന്നെ വാർത്തകളിൽ നിറയുന്ന മറ്റൊരു കഥാപാത്രമാണ് ഗുര്‍മിതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് സിംഗ് ഇന്‍സാന്റ്. ഗുര്‍മിതിനു പിൻഗാമിയായി കോടികളുടെ വിലമതിക്കുന്ന സാമ്രാജ്യം ഭരിക്കാന്‍ പോകുന്നതു ഹണി പ്രീത് ആണെന്നാണ് സൂചന. ഗുര്‍മിതിനെ റോത്തക്കിലേ ജയിലിലേയ്ക്കു കൊണ്ടു പോകുമ്പോൾ ഹെലികോപ്ടറിൽ ഹണീപ്രീതും കൂടെ ഉണ്ടായിരുന്നു.
റാം റഹിമിന്റെ വളര്‍ത്തുമകളായി അറിയപ്പെടുന്ന ഹണിപ്രീതിന്റെ യഥാര്‍ത്ഥ പേര് പ്രിയങ്ക തനേജ എന്നാണ്. റോക്ക്സ്റ്റാര്‍ ബാബയുടെ സിനിമ സംവിധാനം ചെയ്തത് ഹണിപ്രീത് ആയിരുന്നു. സോഷ്യൽ മീഡിയയില്‍ 5 ലക്ഷം ഫോളോവേഴ്‌സാണ് ഇവർക്കുള്ളത്. ഗുര്‍മിതിന്റെ സോഷ്യൽ മീഡിയ പ്രൊമോട്ടറും ഹണിപ്രീത് തന്നെയാണ്. ഗുര്‍മിതിനു സ്വന്തമായി മൂന്നു മക്കള്‍ ഉണ്ട് എങ്കിലും അവരേക്കാളൊക്കെ അതികാരം ഹിണി പ്രീതിനാണ്. ദേര സച്ച സൗദയിലെ അവസാന വാക്ക് ഈ വളര്‍ത്തുമകളാണ് എന്നാണ് സൂചന.
Post Your Comments