Latest NewsNewsIndia

ഡോ​ക്ലാം ​വി​ഷ​യം പോലെയുള്ള പ്ര​ശ്ന​ങ്ങ​ള്‍ ഭാ​വി​യിലും പ്രതീക്ഷിക്കാം : ക​ര​സേ​നാ മേ​ധാ​വി

പുണെ: ഡോക്‌ലാം സംഘര്‍ഷം പോലുള്ള സംഭവങ്ങള്‍ ഭാവിയില്‍ വര്‍ധിക്കാനാണു സാധ്യതയെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ദോക് ലായിലെ സമാധാന സ്ഥിതി തകര്‍ക്കുന്നതിനുള്ള ചൈനയുടെ ശ്രമം ആശങ്കയുണര്‍ത്തുന്നതാണ്. ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ കൂടാനാണ് സാധ്യതയെന്നും റാവത്ത് പറയുന്നു. അതിര്‍ത്തിയില്‍ ചൈന റോഡു നിര്‍മിക്കാന്‍ തുടങ്ങിയതിന്റെ പിന്നാലെ ജൂണ്‍ 16നാണ് സംഘര്‍ഷം തുടങ്ങിയത്. സംഘര്‍ഷം തുടങ്ങി രണ്ടര മാസം പിന്നിട്ടിട്ടും സ്ഥിതിഗതികളില്‍ മാറ്റം വന്നിട്ടില്ല.

നിയന്ത്രണരേഖ കടന്നെത്തുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ അതിര്‍ത്തിയില്‍ സര്‍വസാധാരണമാണ്. എന്നാല്‍ പലപ്പോഴും ഇവ ചില തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കാറുണ്ട്. അത്തരത്തിലുള്ള സാഹചര്യങ്ങള്‍ നേരിടുന്നതിനായി ഇന്ത്യ എപ്പോഴും തയാറാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു. പുണെ സര്‍വകലാശാലയിലെ ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനയുമായുള്ള ഫ്‌ലാഗ് മീറ്റിങ്ങുകളിലെല്ലാം അതിര്‍ത്തിയിലെ സ്ഥിതി ജൂണ്‍ 16 ന് മുന്‍പുള്ള സാഹചര്യത്തിലേക്കു മാറണമെന്ന് ഇന്ത്യ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനത്തിലും എത്താന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ നയതന്ത്ര തലത്തിലും രാഷ്ട്രീയ തലത്തിലുമാണ് വിഷയം പരിഗണിക്കുന്നത്. രാഷ്ട്രീയമായി മുന്‍കൈയെടുത്ത് നയതന്ത്രതലത്തിലുള്ള പ്രശ്‌നപരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നും റാവത്ത് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button