തിരുവനന്തപുരം: അഴീക്കൽ തുറമുഖത്തിനു വികസനത്തിനു വേണ്ടി പ്രത്യേക കമ്പനി രൂപീകരിക്കാനുള്ള തീരുമാനവുമായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സർക്കാർ രൂപീകരിക്കുന്ന കമ്പനിക്ക് 100 കോടി രൂപ അംഗീകൃതമൂലധനമുണ്ടാകും. വികസനപദ്ധതികൾക്ക് ആകെ 2000 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്.
2020 ജൂണിൽ തുറമുഖത്തിന്റെ ആദ്യഘട്ടവികസനം പൂർത്തീകരിക്കാനാണ് നീക്കം. രണ്ടാം ഘട്ടവികസനം 2021 ജൂണിലും പൂർത്തീകരിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തുറമുഖത്തേക്കു വളപട്ടണം പുഴയുടെ ഓരത്തുകൂടി റോഡ് നിർമിക്കുവാനും ഉദ്ദേശിക്കുന്നുണ്ട്. തുറമുഖവികസനം മുന്നിൽ കണ്ട് ഈ മേഖലയിൽ വ്യവസായങ്ങൾ കൊണ്ടുവരാനുള്ള ശ്രമങ്ങളും ഉണ്ടാകും.
Post Your Comments