![](/wp-content/uploads/2017/08/ram-rahim8.jpg)
കൊച്ചി : പീഡനക്കേസിൽ കുറ്റക്കാരനെന്നു സിബിഐ പ്രത്യേക കോടതി കണ്ടെത്തിയ ഗുർമീത് റാം റഹിം സിങ് കേരളത്തിൽ വൻ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതായി കണ്ടെത്തൽ. കേരളത്തിൽ 6000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനു 2015ൽ നീക്കം നടത്തിയതായും കൂടാതെ മലയാളത്തിൽ ഒരു ‘സ്പിരിച്വൽ മ്യൂസിക്’ സ്വകാര്യ ചാനൽ തുടങ്ങാനും ഗുർമീത് പദ്ധതിയിട്ടു. ഒരു മലയാള നടന് ഗുർമീതിന്റെ ശിഷ്യത്വം സ്വീകരിക്കാൻ വൻതുക വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
മുൻപ് സീ കാറ്റഗറി സുരക്ഷയിൽ ഗുർമീത് കേരളത്തിൽ സന്ദർശനം നടത്തിയിരുന്നു.കൊച്ചിയിൽ രാജ്യാന്തര സ്റ്റേഡിയത്തിൽ ‘മ്യൂസിക് ഷോ’ നടത്താനും ഗുർമീതിനു പദ്ധതിയുണ്ടായിരുന്നു. കേരളത്തിൽ ഇദ്ദേഹം പത്തു തവണ വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.ഹരിയാനയിൽ മുഖ്യമന്ത്രി, ഗവർണർ, റാം റഹിം സിങ് എന്നിവർക്കു മാത്രമേ സെഡ് പ്ളസ് സുരക്ഷയുള്ളൂ. രാജ്യത്തു തന്നെ ആകെ 36 പേർക്കും. യു പി അ സർക്കാരാണ് ഇദ്ദേഹത്തിന് സീ കാറ്റഗറി സുരക്ഷ നൽകിയത്. 2015 ൽ ദേശീയ ഗെയിംസ് നടക്കുന്നതിനിടെ നീന്തൽ മൽസരം നടന്ന പിരപ്പൻകോട് വേദിയിൽ റാം റഹിം എത്തിയിരുന്നു.
ഹരിയാനയിൽ നിന്നു വന്ന നീന്തൽ താരങ്ങളെ കാണാനാണു വന്നതെങ്കിലും അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു തൊട്ടടുത്തു തന്നെ വേദിയിൽ ഇദ്ദേഹത്തിനും സ്ഥാനം നൽകി. ഏതാനും മെഡലുകൾ സമ്മാനിച്ചതും റാം റഹിമായിരുന്നു. വയനാട്ടിൽ ഇദ്ദേഹത്തിന് 40 ഏക്കർ ഭൂമി ഉണ്ട്. വൈത്തിരിയിൽ ബ്രിട്ടിഷുകാരനായ ഒരാളുടെ 40 ഏക്കർ എസ്റ്റേറ്റ് ദേര സച്ചാ വാങ്ങിയത് 2012ൽ. ഇവിടെ ആശ്രമവും ആശുപത്രിയും സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും പണി തുടങ്ങിയ ശേഷം നിർത്തിവച്ചു.
Post Your Comments