ന്യൂ ഡൽഹി ; ബലാത്സംഗ കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ആൾ ദൈവവും ദേര സച്ചാ സൗദ തലവനുമായ ഗുര്‍മീത് റാം റഹിം സിംഗിന്റെ അനുഗ്രഹം തേടിയെത്തുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി യുടെയും ആശിഷ് നെഹ്റയുടെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.
കോഹ്‌ലിയുടെ കരിയറിലെ തുടക്കകാലത്ത് ചിത്രീകരിച്ച വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. “കോഹ്ലിയുടെ ഇന്നത്തെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചത് താനാണെന്ന്” ഗുര്‍മീത് റാം റഹിം സിംഗ് മുമ്പ് പറഞ്ഞിരുന്നു. ”മികച്ച തുടക്കങ്ങള്‍ വലിയ സ്കോറുകളാക്കി മാറ്റുന്നതില്‍ കോഹ്ലി പരാജയപ്പെട്ട കാലത്താണ് താന്‍ അനുഗ്രഹിച്ചതെന്നും തന്റെ അനുഗ്രമാണ് കോഹ്ലിയെ ഇന്നത്തെ വലിയ താരമാക്കി വളര്‍ത്തിയതെന്നും” ഗുര്‍മീത് റാം റഹിം സിംഗ് കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.
”തന്റെ അനുഗ്രഹം മൂലമാണ് ഗുസ്തിതാരം വിജേന്ദര്‍ സിംഗ് ലോകോത്തര താരമായത്. 32-ഓളം കായിക ഇനങ്ങളില്‍ ദേശീയ തലത്തില്‍ തന്നെ തനിക്ക് പ്രാവീണ്യമുണ്ടെന്നും നിരവധി കായിക ഇനങ്ങളുടെ പരിശീലകനായിരുന്നുവെന്നും” ഗുര്‍മീത് റാം റഹിം സിംഗ് മുമ്പ് അവകാശപ്പെട്ടിട്ടുണ്ട്.
വീഡിയോ ചുവടെ ;
@RoflGandhi_ Mazak udate the na aap Gurmeet Ram Rahim ka. Ye dekho, Virat Kohli Ko cricket unhone hi sikhayi hai.???? pic.twitter.com/VDcwJ0YUKy
— Super Commando Dhruv (@Eaglesiar) 2 June 2017
Post Your Comments