Latest NewsNewsInternational

പള്ളിയിൽ ഐ.എസ് ആക്രമണം; നിരവധി മരണം

കാബുൾ: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ ഷിയാ പള്ളി ആക്രമിച്ച് 13 പേരെ വധിച്ചു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബുളിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച പ്രാർഥന നടക്കുമ്പോഴാണ് ഒരു തോക്കുധാരിയും ബോംബുമായി വന്ന മറ്റൊരു ചാവേറും ആക്രമണം നടത്തിയത്. നാൽപതിലേറെ പേർക്കു പരുക്കേറ്റിട്ടുണ്ട്.

വടക്കൻ കാബുളിലെ ജനസാന്ദ്രതയേറിയ സ്ഥലത്തു സ്ഥിതിചെയ്യുന്ന പള്ളിക്കുള്ളിലാണ് വെടിവയ്പും സ്ഫോടനവും നടന്നത്. ഭീകരർ അക്രമം നടത്തിയപ്പോൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ നാലുപാടും ചിതറിയോടി. ആളുകൾക്കു രക്ഷപ്പെടാൻ സുരക്ഷാ ഉദ്യോഗസ്ഥർ പള്ളി വളഞ്ഞ് സൗകര്യം ഒരുക്കി. ഒടുവിൽ സ്ഫോടനം നടത്തി ചാവേർ മരിക്കുകയും തോക്കുധാരി വെടിയേറ്റു വീഴുകയും ചെയ്തതോടെയാണു നാലുമണിക്കൂർ നീണ്ട സംഘർഷം അവസാനിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button