
ഇടുക്കി: കാർ കൊക്കയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ ആനവിരട്ടിക്ക് സമീപമുള്ള കൊക്കയിലേക്ക് കാർ മറിഞ്ഞാണ് യാത്രക്കാർക്ക് പരിക്കേറ്റത്. കാന്തല്ലൂരിൽ നിന്നും വന്ന കന്യാസ്ത്രീകളാണ് വാഹനത്തിൽ യാത്ര ചെയ്തിരുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഹനത്തിനുള്ളിൽ എത്ര പേരുണ്ടായിരുന്നുവെന്ന വിവരം ലഭ്യമല്ല. തലകീഴായി മറിഞ്ഞ കാറിൽ നിന്നും യാത്രക്കാരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്.
Post Your Comments