തിരുവനന്തപുരം: ഓണവിപണിയില്‍ ഏത്താക്കായവില കുതിച്ചുകയറി. ഉപ്പേരി, ശര്‍ക്കരവരട്ടി തുടങ്ങി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കും വില ഉയര്‍ന്നു.
നാടന്‍ ഏത്തക്കായയ്ക്ക് ആവശ്യക്കാരേറിയത് കര്‍ഷകര്‍ക്ക് ആശ്വാസമായെങ്കിലും വിപണിയിലെ വിലക്കയറ്റം താങ്ങാനാവുന്നില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
ഞാലിപ്പൂവന്‍ പഴം കിലോക്ക് 120 രൂപവരെയാണ് തിരുവനന്തപുരത്തെ വില.ഓണച്ചന്തകള്‍ ലക്ഷ്യമിട്ട് സഹകരണസംഘങ്ങള്‍ നേരത്തേ കച്ചവടം ഉറപ്പിച്ചതും പൊതുവിപണിയില്‍ കുലവരവ് കുറയാനിടയാക്കി. വടക്കന്‍ കേരളത്തില്‍ മൈസൂരുവില്‍നിന്നും മാനന്തവാടിയില്‍നിന്നും എത്തുന്ന ഏത്തക്കായയ്ക്ക് 70 മുതല്‍ 75 രൂപവരെയാണ് വില.
Post Your Comments