Latest NewsNewsGulf

മുസ്ലീം പള്ളിയിൽ മോഷണം നടത്തിയിരുന്ന സംഘം പിടിയിൽ

മുസ്ലീം പള്ളിയിൽ മോഷണം നടത്തിയിരുന്ന നാലംഗ സംഘത്തെ അജ്മാൻ പോലീസ് പിടികൂടി. മുസ്ലീം പള്ളികളിൽ സംഭാവന പെട്ടിയിൽ നിക്ഷേപിച്ചിരുന്ന പണമാണ് ഇവർ മോഷ്ടിച്ചിരുന്നത്. സംഭാവന പെട്ടികളിൽ തകർത്താണ് ഇവർ മോഷണം നടത്തിയിരുന്നത്.

മുസ്ലീം പള്ളിയിലെ ശുചീകരണ തൊഴിലാളി അജ്ഞതാരായ ചിലർ ജനാലയിലൂടെ സംഭാവന പെട്ടി തകർക്കാൻ ശ്രമിച്ച വിവരം പോലീസിനെ അറിയിച്ചതായി കുറ്റാന്വേഷണ വിഭാഗം തലവനായ മേജർ അഹ്മദ് സൈദ് അൽ നുവൈമി പറഞ്ഞു.  ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്സ് എന്റോമെന്റുകൾക്കു വേണ്ടിയുള്ള സംഭാവപെട്ടിയിലെ പണമാണ് സംഘം കവർന്നത്.

പോലീസ് പെട്ടെന്നുതന്നെ അന്വേഷണം ആരംഭിച്ചു. സംശയം തോന്നിയവരെ കസ്റ്റഡിയിലെടുത്തു. ഇവർ കുറ്റസമ്മതം നടത്തി. പിടിയാലായ നാലു പേരും അറബ് വംശജരാണ്.ഇവരുടെ വിശദമായ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. മറ്റൊരു പള്ളിയിൽ നിന്നും മോഷണം നടത്തിയതായി പ്രതികൾ സമ്മതിച്ചു.

ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടത്താൻ ശ്രമിക്കുന്നതായി വിവരങ്ങൾ കിട്ടിയാൽ പൊതുജനങ്ങൾ പോലീസിനെ അറിയിക്കണമെന്നു കുറ്റാന്വേഷണ വിഭാഗം തലവനായ മേജർ അഹ്മദ് സൈദ് അൽ നുവൈമി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button