Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ ഇസ്രത് ജഹാന് സാമൂഹ്യ‌വിലക്ക്

കൊൽക്കത്ത: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രധാന സുപ്രീം കോടതി വിധിയിലേക്കു നയിച്ച പരാതിക്കാരിക്കു നേരെ സാമൂഹ്യവിലക്ക് എന്ന് ആരോപണം. സാമൂഹ്യവിലക്കും സ്വഭാവഹത്യയും നിയമപോരാട്ടം നടത്തിയ അഞ്ച് സ്ത്രീകളിലൊരാളായ ഇസ്രത് ജഹാനു നേരെയാണ്. നിയന്ത്രണങ്ങളും അപമാനപ്പെടുത്തലും പുതിയ പോരാട്ടത്തിലേക്കു വാതിൽ തുറക്കുകയാണെന്ന് ഇസ്രത്ത് ജഹാൻ ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.

മുത്തലാഖിനെതിരെ കോടതിയിലെത്തിയത് ഷെയറാ ബാനു, ഇസ്രത് ജഹാൻ, ഗുൽഷൻ പർവീൻ, അഫ്രീൻ റഹ്മാൻ, ആതിയ സബ്രി എന്നീ അഞ്ച് സ്ത്രീകളാണ്. ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധി മുത്തലാഖ് അസാധുവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നായിരുന്നു. മുത്തലാഖ് നിരോധിക്കാൻ ആവശ്യമെങ്കിൽ ആറുമാസത്തിനകം നിയമനിർമാണം നടത്തണമെന്നും കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

സുപ്രീം കോടതി വിധിയോടെ തന്റെ സാധാരണ ജീവിതം തകിടം മറിഞ്ഞെന്ന് ഇസ്രത്ത് ജഹാൻ പറയുന്നു. ചിലർ സ്വഭാവം ചീത്തയാണെന്നും മറ്റും അപകീർത്തിപ്പെടുത്താനാണു ശ്രമിക്കുന്നത്. അയൽക്കാരും ബന്ധുക്കളുമാണ് മോശപ്പെടുത്താൻ മുൻപിൽ നിൽക്കുന്നത്. ‘ചീത്ത സ്ത്രീ’ എന്ന തരത്തിലുള്ള വിളികൾ നേരിട്ടുകേൾക്കേണ്ടി വന്നു. പുരുഷൻമാർക്കും ഇസ്‍ലാമിനും എതിരാണു താനെന്നു പറഞ്ഞുപരത്തുകയാണ്. അയൽക്കാർ ഇപ്പോൾ മിണ്ടുന്നില്ല. തന്റെ മുഖം മറയ്ക്കാനുള്ളതല്ല. ലോകം മുഴുവൻ കാണട്ടെയെന്നും ഇസ്രത് പറഞ്ഞു.

31 കാരിയായ ഇസ്രത്ത് ബംഗാളിലെ ഹൗറ സ്വദേശിയാണ്. സ്ത്രീധനം ഉപയോഗിച്ച് ഭർത്താവ് 2004ൽ വാങ്ങിയ വീട്ടിലാണ് ഇസ്രത്ത് കഴിയുന്നത്. 2015 ലാണ് ഇസ്രത്ത് ജഹാനെ ഭര്‍ത്താവ് മുർതസ മൊഴി ചൊല്ലിയത്. 15 വര്‍ഷത്തെ ദാമ്പത്യം ദുബായില്‍നിന്നും മൊബൈലിലൂടെ മൊഴി ചൊല്ലി അവസാനിപ്പിക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇസ്രത് കോടതിയെ സമീപിച്ചത്. നാല് കുട്ടികളാണ് ഇവര്‍ക്കുള്ളത്. ഭർത്താവിന്റെ മൂത്ത സഹോദരനും കുടുംബവും ഇവരുടെ വീട്ടിൽത്തന്നെയാണു താമസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button