ന്യൂഡൽഹി: വിവാദമായ വ്യാജ ഏറ്റുമുട്ടല്‍ കേസിൽ വധിക്കപ്പെട്ട പ്രാണേഷ് കുമാർ ലഷ്‌കര്‍ ഇ തൊയ്ബയുടെ രഹസ്യ വിഭാഗം അംഗമായിരുന്നുവെന്നത് ദുബായ് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിരുന്നു. 2003 ഫെബ്രുവരി എട്ടിനാണ് പ്രാണേഷ് പിള്ളക്കെതിരെ ദുബായ് രഹസ്യാന്വേഷണ വിഭാഗം ദുബായ് സര്‍ക്കാരിന് ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദുബായ് സര്‍ക്കാരിന്‍റെ ദേവ എന്ന വൈദ്യുതി കമ്പനിയിലായിരുന്നു ജാവേദ് ഷെയ്ഖ് ജോലി ചെയ്തിരുന്നത്. 2001 മേയിലാണ് പ്രാണേഷ് കുമാര്‍ പിള്ള ഇവിടെ ജോലിക്ക് കയറിയതെന്നും ദേവയില്‍ ജോലി ചെയ്യുമ്പോഴാണ് ലഷ്‌കര്‍ ഇ തൊയ്ബയുടെ വലയില്‍ വീണതെന്നും പിന്നീട് മതം മാറി ജാവേദ് ഷെയ്ഖ് എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
മലയാളിയായ ജാവേദ് ഭീകരസംഘടനയുടെ ഷാഡോ സംഘത്തില്‍പ്പെട്ടയാളാണെന്ന് ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാക് അധീന കാശ്മീര്‍ സ്വദേശിയായ സുഹ്രാബ് ബഹാദൂര്‍ ഷേര്‍ ഹൈദര്‍ എന്നയാളും ജാവേദിനൊപ്പം ഇവിടെ ജോലി ചെയ്തിരുന്നു. ഇയാളാണ് ലഷ്‌കറുമായി ജാവേദിനെ അടുപ്പിച്ചത്. ദേവയില്‍ 11201 എന്ന ലേബര്‍ നമ്പറാണ് ഷേര്‍ ഹൈദറിന്‍റ. ജാവേദിന്‍റെത് 14366 എന്ന നമ്പറും. കേബിള്‍ ജോയിനിങ് സെക്ഷനിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്. രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് സുഹ്രാബ് ഷേര്‍ ഹൈദര്‍ ഉള്‍പ്പെടെ നാലുപേരെയും ദുബായ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ സമയത്ത് ജാവേദ് ഷെയ്ഖ് കേരളത്തിലായിരുന്നു. കൂട്ടാളികള്‍ അറസ്റ്റിലായതറിഞ്ഞ ഇയാള്‍ പിന്നീട് ദുബായിലേക്ക് തിരിച്ച് പോകാതെ ഒളിവില്‍ പോവുകയായിരുന്നു.
ദുബായ് പോലീസ് ഇയാളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇന്ത്യൻ എംബസി മൂലം കേരളത്തെ അറിയിച്ചിരുന്നു. എന്നാല്‍ കേരള പോലീസ് ഇത് അവഗണിച്ചു. ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് പിള്ളയുടെ ലഷ്‌കര്‍ ബന്ധം വ്യക്തമാക്കുന്ന എല്ലാ തെളിവുകളും കൈയിലുണ്ടായിട്ടും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഇത് വെളിയിൽ വിടാതെ വെക്കുകയായിരുന്നു. പ്രാണേഷ് കുമാര്‍ ഖത്തറിലാണ് ജോലി ചെയ്തിരുന്നതെന്നാണ് പിതാവ് ഗോപിനാഥ പിള്ള പോലീസിന് നല്‍കിയ മൊഴിയിലുള്ളത്. ദുബായില്‍ ജോലിചെയ്തിരുന്ന കാര്യം പിതാവിന് അറിവില്ലായിരുന്നുവെന്നാണ് അറിവാകുന്നത്.
Post Your Comments