ന്യൂഡെല്‍ഹി: ഇസ്രത്ത് ജഹാന്‍ വ്യാജഎറ്റുമുട്ടല്‍ കേസില്‍ കഴിഞ്ഞ മാസങ്ങളില്‍ ഉണ്ടായ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് തികച്ചും പ്രതിരോധത്തിലായപ്പോയ കോണ്‍ഗ്രസ് ഇന്ന് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കുന്ന വാദങ്ങളുമായി രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവരെ രക്ഷിക്കാനായി ബിജെപി “നുണകളുടെ സുനാമി” തന്നെ അഴിച്ചുവിട്ടിരിക്കുകയാണ് എന്ന ആരോപണമുന്നയിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ പാര്‍ട്ടിക്ക് പ്രതിരോധമൊരുക്കിയത്. മാധ്യമങ്ങളേയും ഇവര്‍ കുറ്റപ്പെടുത്തി.
മുതിര്‍ന്ന നേതാക്കളായ ആനന്ദ് ശര്‍മ്മ, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ എന്നിവരോടൊപ്പം കപില്‍ സിബല്‍, മനു അഭിഷേക് സിംഗ്‌വി, ശക്തിസിന്‍ഹ് ഗോഹില്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു. നേരത്തേ ഇസ്രത്ത് ജഹാന്‍ കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂല യുപിഇ അഭ്യന്തരമന്ത്രി പി ചിദംബരം നേരിട്ടിടപെട്ട് തിരുത്തിയതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ പാര്‍ട്ടിക്കും ചിദംബരത്തിനും ക്ഷീണം ചെയ്തിരുന്നു. പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം സെഷന്‍ തുടങ്ങാനിരിക്കെ പ്രതിപക്ഷത്തു നിന്നുണ്ടാകാന്‍ സാധ്യതയുള്ള കടുത്ത ആക്രമണത്തിന്‍റെ സമ്മര്‍ദ്ദം ലഘൂകരിക്കുക എന്ന ഉദ്ദേശമാണ് ഈ നീക്കത്തിന് പിന്നില്‍ എന്നാണ് വിലയിരുത്തല്‍.
സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരേയും ഈ കേസിലേക്ക് വലിചിഴച്ചാല്‍ ബിജെപി മാപ്പു പറയേണ്ടി വരും എന്ന ഭീഷണിയും ഈ നേതാക്കള്‍ മുഴക്കി.
Post Your Comments