Latest NewsNewsInternational

സാംസങ്​ മേധാവിക്ക് അഞ്ച്​ വര്‍ഷം തടവ്​

സോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റിന്റെ ഇംപീച്ച്‌​മെന്റിന്​ വരെ കാരണമായ കൈക്കുലി കേസില്‍ സാംസങ്​ മേധാവി ജെ വൈ ലീക്കിന്​​ അഞ്ച്​ വര്‍ഷം തടവ്​. സാംസങില്‍ അനധിക​ൃതമായി അധികാരം സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അധികാരികള്‍ക്ക്​ കൈക്കൂലി കൊടുത്തു എന്നാണ്​ ലീക്കെതിരെയുള്ള​ ആരോപണം.
 
ലീക്കിന്​​ 12 വര്‍ഷം തടവുശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്​. എന്നാല്‍ കോടതി ഇത്​ അംഗീകരിച്ചില്ല. ദക്ഷിണ കൊറിയയിലെ വന്‍കിട കമ്പനികളെ സംബന്ധിച്ചടുത്തോളം നിര്‍ണായകമായിരുന്നു വിധി. ​രാജ്യത്തെ കോര്‍പ്പറേറ്റ്​ കമ്പനികളും സര്‍ക്കാര്‍ അധികാരികളും തമ്മിലെ അവിഹിത ബന്ധത്തെ കുറിച്ച്‌​ നേരത്തെ തന്നെ ആരോപണങ്ങളുയര്‍ന്നിരുന്നു.
 
ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ്​ പാര്‍ക്ക്​ ജെന്‍ ഹെയുടെ ഇംപീച്ച്‌​മ​െന്‍റിന്​ വരെ കാരണമായ കേസിലാണ്​ ലോകത്തെ പ്രമുഖ കമ്പനിയുടെ മേധാവി ജയിലില്‍ എത്തുന്നത്​​​. നേരത്തെ സ്​മാര്‍ട്ട്​ ഫോണ്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളില്ലാതെയുള്ള സാംസങ്​ മേധാവിയുടെ ജയില്‍ ജീവിതം വാര്‍ത്തകളിലിടം പിടിച്ചിരുന്നു. ​കമ്പനിയുടെ പ്രധാനപ്പെട്ട മോഡലുകളിലൊന്നായ നോട്ട്​ 8 സാസംങ്​ ബുധനാഴ്​ച പുറത്തിറക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ സാംസങ്​ മേധാവിക്ക്​ തടവ്​ ശിക്ഷ ലഭിക്കുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button