കൊച്ചി: പി.യു ചിത്ര കേസിൽ ദേശീയ അത്‌ലറ്റിക് ഫെഡറേഷനെതിരായ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ പരാമർശങ്ങൾ ഡിവിഷൻ ബെഞ്ച് നീക്കം ചെയ്തു. സിംഗിൾ ബെഞ്ച് നടത്തിയ ഉത്തരവ് നടപ്പാക്കാനുള്ള അപ്രായോഗികത കണക്കിലെടുത്താണ് ഹെെക്കോടതി ഡിവിഷൻ ബെഞ്ച് ഇത്തരം നടപടി സ്വീകരിച്ചത്.
ലണ്ടനിൽ നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റിൽ പി.യു. ചിത്രയെ പങ്കെടുപ്പിക്കണമെന്ന് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയോടു(എഎഫ്ഐ) ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് നീക്കം ചെയ്തത്. ഇത് നടപ്പാക്കാനുള്ള അപ്രായോഗികത പരിഗണിച്ചാണ് ഈ നടപടി.
അതേസമയം അത്‌ലറ്റിക് ഫെഡറേഷനെതിരായ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതി ഫെഡറേഷനെ ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. ലോക ചാമ്പൻഷിപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് ഫെഡറേഷൻ ഭാരവാഹികൾക്കെതിരെ ചിത്ര നൽകിയ ഹർജിയിൽ വാദം നടക്കുന്ന അവസരത്തിലാണ് ഹെെക്കോടതി ഫെഡറേഷനെ വിമർശിച്ചത്.
താരങ്ങളെ ഇല്ലാതാക്കാനല്ല, മറിച്ച് അവരെ നിലനിർത്തുകയാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. ഇന്ത്യൻ താരങ്ങളെ മീറ്റിൽ പങ്കെടുപ്പിക്കാതെ ഫെഡറേഷൻ തന്നെ അവരെ തോൽപ്പിക്കുകയാണ്. ചിത്രയോടുള്ള ഈ സമീപനം വിവേചനപരമായ നടപടിയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
Post Your Comments